Tuesday, May 7, 2024
HomeUSAഒസിഐ കടന്ന് ഇനിയെങ്ങോട്ടാകും ഇരട്ട പൗരത്വത്തിനായുള്ള നമ്മുടെ പ്രയാണം-1 (തോമസ് ടി. ഉമ്മൻ-ട്രഷറർ, ഫോമാ)

ഒസിഐ കടന്ന് ഇനിയെങ്ങോട്ടാകും ഇരട്ട പൗരത്വത്തിനായുള്ള നമ്മുടെ പ്രയാണം-1 (തോമസ് ടി. ഉമ്മൻ-ട്രഷറർ, ഫോമാ)

ഇന്ത്യയ്ക്ക് പുറത്ത്, ലോകമെമ്പാടുമുള്ള മിക്കവാറും എല്ലാ രാജ്യങ്ങളിലുമായി ഏകദേശം 30 മില്യൺ ഇന്ത്യൻ വംശജർ (PIO)/നോൺ റസിഡന്റ് ഇന്ത്യക്കാർ (NRI)  താമസിക്കുന്നുണ്ട്. മാതൃരാജ്യവുമായി പ്രവാസികൾ പുലർത്തുന്ന  വൈകാരിക ബന്ധവും അവർ  നൽകിവരുന്ന  സംഭാവനകളും  തിരിച്ചറിഞ്ഞുകൊണ്ടാണ്  പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ), ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) എന്നീ  കാർഡുകൾ ഉൾപ്പെടെ നിരവധി ഗുണകരമായ ചുവടുകൾക്ക് ഇന്ത്യൻ അധികൃതർ  തുടക്കമിട്ടത്. സ്വന്തം വേരുകൾ ഉറങ്ങുന്ന  മണ്ണിലേക്ക് ലളിതവും സുഗമവും തടസ്സരഹിതവുമായി യാത്ര ചെയ്യാൻ ഈ കാർഡുകൾ സഹായകമാണ്. പി.ഐ.ഓ ഇപ്പോൾ ഓ.സി.ഐ. കാർഡിൽ ലയിപ്പിച്ചു

വിദേശ പൗരത്വം നേടിയ ഇന്ത്യൻ വംശജർ  മാതൃരാജ്യവുമായി അടുത്ത ബന്ധം സ്ഥാപിക്കാനുള്ള അഭിവാഞ്ച എക്കാലവും  പ്രകടിപ്പിക്കുന്നു. ഇരട്ട പൗരത്വമോ, ഇന്ത്യൻ വംശജർ എന്ന നിലയിൽ നിയമപരമായ അംഗീകാരം നൽകുന്ന തിരിച്ചറിയൽ രേഖയോ വേണമെന്നുള്ള  തുടർച്ചയായുള്ള  അഭ്യർത്ഥനകൾക്ക് മറുപടിയെന്നോണമാണ്,  പ്രവാസികളും ജന്മദേശവും  തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന പദ്ധതികൾ ആവിഷ്‌കരിച്ചത്. 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്  സർക്കാർ രണ്ട് സുപ്രധാന പദ്ധതികൾ അവതരിപ്പിച്ചത്.

വിദേശ പാസ്‌പോർട്ടുള്ള ഇന്ത്യൻ വംശജരായ വിദേശികൾക്കുവേണ്ടി ‘പേഴ്‌സൺ ഓഫ് ഇന്ത്യൻ ഒറിജിൻ കാർഡ് (PIO കാർഡ്) പദ്ധതി’ 1999 മാർച്ച് 31-നാണ്  ഇന്ത്യൻ ഗവൺമെന്റ് അവതരിപ്പിച്ചത്. (ഈ പദ്ധതി  2014-FI തീയതി 9.1.2015 മുതൽ ഗസറ്റ് വിജ്ഞാപനം നമ്പർ .25024/9/ പ്രകാരം പിൻവലിച്ചു). 2002 സെപ്തംബർ മുതൽ വിതരണം ചെയ്ത PIO കാർഡുകൾക്ക്  പരിമിതികൾ ഉള്ളതിനാൽ തന്നെ  കാർഡ് ഉടമയുടെ എല്ലാ ആവശ്യങ്ങളും പ്രതീക്ഷിച്ച പോലെ നിറവേറ്റിയില്ലെന്നതാണ് സത്യം. 15 വർഷത്തേക്ക് കാലാവധി നിശ്ചയിച്ചാണ് പിഐഒ കാർഡുകൾ നൽകുന്നത്.

പിന്നീടാണ് ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ കാർഡ്  (ഒസിഐ) എന്നറിയപ്പെടുന്ന പദ്ധതി സർക്കാർ അവതരിപ്പിച്ചത്. രാഷ്ട്രീയ ഓഫീസുകൾ, സർക്കാർ ജോലികൾ, കൃഷിഭൂമിയുടെ  ഉടമസ്ഥാവകാശം എന്നിവ ഒഴികെ ഇന്ത്യയിലെ ഏതൊരു പൗരനുമുള്ളതിന് സമാനമായ  അവകാശങ്ങളും നൽകുന്നതാണ് ഈ കാർഡ്. 2006-ൽ പൗരത്വ നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് ഇത് അവതരിപ്പിച്ചത്.

OCI കാർഡുകൾ:

ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഹോൾഡർ സ്കീം 02.12.2005 മുതൽ പ്രവർത്തനക്ഷമമാണ്. ഇന്ത്യൻ പ്രവാസിസമൂഹത്തെക്കുറിച്ചുള്ള ഉന്നതതല സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ, 1955 ലെ പൗരത്വ നിയമത്തിലെ സെക്ഷൻ 7A-ൽ വ്യക്തമാക്കിയിട്ടുള്ളതുപോലെ, ഇന്ത്യൻ വംശജരായ വ്യക്തികളെ (PIOs) ഇന്ത്യൻ ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (OCI)കാർഡ് ഉടമയായി രെജിസ്റ്റർ ചെയ്യാൻ സർക്കാർ തീരുമാനിച്ചു.  ഇന്ത്യൻ പൗരത്വവും ഒരു വിദേശ രാജ്യത്തിന്റെ പൗരത്വവും ഒരേ സമയം കൈവശം വയ്ക്കാൻ ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നില്ല. വാസ്തവത്തിൽ,. ഒസിഐ ഇരട്ട പൗരത്വമല്ല. ഇന്ത്യയിൽ നിന്ന് കുടിയേറി പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവ ഒഴികെയുള്ള ഒരു വിദേശ രാജ്യത്തിന്റെ പൗരത്വം നേടിയ ഇന്ത്യൻ വംശജർക്ക്, അവരുടെ മാതൃരാജ്യം അതത് നിയമങ്ങൾ പ്രകാരം എതിർക്കാത്തിടത്തോളം കാലം OCI കാർഡിന് അർഹതയുണ്ട്.

OCI കാർഡ്  ഉടമയ്ക്ക് ലഭിക്കുന്ന  ആനുകൂല്യങ്ങൾ

(2013 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം, ഇത് അവതരിപ്പിച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ആകെ  13,47,334 പേർ ഒസിഐ കാർഡ് ഉടമകളായി. ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടനകളുടെ സഹായത്തോടെ ഇന്ത്യൻ മിഷനുകൾ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ ഒസിഐ ക്യാമ്പുകൾ നടത്തിയതോടെ ഒസിഐ കാർഡുകളുടെ ജനപ്രീതി വർധിക്കുകയും ചെയ്തു.

-പല ആവശ്യങ്ങൾക്കായി നിരവധി തവണ ഇന്ത്യ സന്ദർശിക്കുന്നതിനുള്ള ആജീവനാന്ത വിസയുള്ളവർ കാർഡിന് അർഹരാണ്. ഇവർക്ക് ഇന്ത്യയിൽ താമസിക്കുന്നതിന് ലോക്കൽ പോലീസ് അതോറിറ്റിയിൽ രജിസ്ടർ ചെയ്യേണ്ടതില്ല.
-കൃഷിയിടങ്ങളും ഭൂസ്വത്തുക്കളും  ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊഴികെ സാമ്പത്തിക- വിദ്യാഭ്യാസ മേഖലകളിൽ പ്രവാസികൾക്ക് മറ്റ് ഇന്ത്യൻ പൗരന് തുല്യമായ അവകാശങ്ങളുണ്ടായിരിക്കും.
-ഇന്ത്യൻ കുട്ടികളെ  ദത്തെടുക്കുന്ന കാര്യത്തിൽ പ്രവാസി ഇന്ത്യക്കാർക്ക് തുല്യത ലഭിക്കും.

– ആഭ്യന്തര വിമാന നിരക്കുകളിലെ താരിഫുകളുടെ കാര്യത്തിൽ റസിഡന്റ് ഇന്ത്യൻ പൗരന്മാരുമായി തുല്യത ലഭിക്കും.
-ദേശീയ പാർക്കുകളും വന്യജീവി സങ്കേതങ്ങളും ഇന്ത്യയിലെ ദേശീയ സ്മാരകങ്ങളും , ചരിത്ര സ്ഥലങ്ങളും , മ്യൂസിയങ്ങളും സന്ദർശിക്കുന്നതിനുമുള്ള പ്രവേശന ഫീസ് സംബന്ധിച്ച് ആഭ്യന്തര ഇന്ത്യൻ സന്ദർശകരുമായി തുല്യത നൽകും.
-ഡോക്ടർമാർ, ഡെന്റിസ്റ്റുകൾ, നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ, അഭിഭാഷകർ, ആർക്കിടെക്റ്റുകൾ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ എന്നീ തൊഴിലുകൾ ഇന്ത്യയിലും തുടരാം.

ഒസിഐ കാർഡ് ഉടമകളായി രജിസ്റ്റർ ചെയ്തിട്ടുള്ള വ്യക്തികൾക്ക് വോട്ടവകാശമില്ല, ഭരണഘടനാപരമായ സ്ഥാനങ്ങൾ വഹിക്കാനും കഴിയില്ല. ഒസിഐ സ്കീം ഇരട്ട പൗരത്വം അനുവദിക്കുന്നില്ല. ഒരു OCI അപേക്ഷകൻ അവന്റെ/അവളുടെ ഇന്ത്യൻ പാസ്‌പോർട്ട് ഉപേക്ഷിക്കേണ്ടത് പ്രധാനമാണ്.
പാസ്‌പോർട്ട് സറണ്ടറിംഗും നിരാകരണവുമായി ബന്ധപ്പെട്ട അമിതമായ പിഴയും ഫീസും സംബന്ധിച്ച പ്രവാസി സമൂഹത്തിന്റെ  ആശങ്കകൾ അറിയിക്കാൻ  2010ൽ മുൻകൈ എടുത്തിരുന്നു, ഇത് മിതമായ മാറ്റങ്ങൾക്ക് വഴിവച്ചു.
തുടരും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular