Tuesday, May 14, 2024
HomeIndiaരാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകള്‍ കാല്‍ ലക്ഷത്തിന് മുകളില്‍

രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകള്‍ കാല്‍ ലക്ഷത്തിന് മുകളില്‍

രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ പ്രതിദിന കോവിഡ് കണക്കുകളില്‍ നാലിരട്ടിയോളം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുപത്തിയേഴായിരത്തിന് മുകളില്‍ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത്. ഇവിടെ പ്രതിദിന കേസുകള്‍ പതിനായിരത്തിനടുത്താണ്. അതേസമയം, രാജ്യത്തെ കൗമാരക്കാരുടെ വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്. രാത്രി 12 മണി വരെ 4 ലക്ഷത്തോളം പേരാണ് രജിസ്റ്റര്‍ ചെയ്തത്. 15നും 18 നും ഇടയില്‍ പ്രായമുള്ള പത്ത് കോടി പേരാണ് വാക്‌സിനേഷന് അര്‍ഹതയുള്ളത്. മഹാരാഷ്ട്രയില്‍ രജിസ്‌ട്രേഷന്‍ തടസപ്പെട്ടതായി പരാതിയുണ്ട്. രജിസ്‌ട്രേഷന്‍ സൈറ്റിന്റെ സാങ്കേതിക തകരാറാണ് കാരണം.

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 9,170 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബംഗാളിലും രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായി. 4,512 പേര്‍ക്ക് സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ദില്ലിയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ 51 ശതമാനം വര്‍ധനയുണ്ടായി. 24 മണിക്കൂറിനിടെ 2,716 കേസുകളാണ് സ്ഥിരീകരിച്ചത്. കോവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളിലേയ്ക്ക് കടക്കുമെന്നാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular