Thursday, May 2, 2024
HomeKeralaകഞ്ചാവ് 'കോട്ട"യം

കഞ്ചാവ് ‘കോട്ട”യം

കോട്ടയം : മയക്കുമരുന്ന് കടത്തുശൃംഖലയുടെ മുഖ്യഇടത്താവളമായി കേരളം മാറി. കൊച്ചിയാണ് മയക്കുമരുന്ന് കടത്തില്‍ മുന്‍പിലെങ്കില്‍ കഞ്ചാവ് കടത്തില്‍ കോട്ടയമാണ് മുന്നില്‍.

തമിഴ്നാട്ടില്‍ നിന്ന് ഇടുക്കി വഴി കഞ്ചാവ് എത്തിക്കാന്‍ കഴിയുന്ന ഇടനാഴിയാണ് കോട്ടയം. ടൂറിസ്റ്റ് കേന്ദ്രമായ ആലപ്പുഴയോടുള്ള സാമീപ്യമാണ് ജില്ലയിലേക്ക് കഞ്ചാവ് ഒഴുകാന്‍ കാരണം. ശബരിമല സീസണില്‍ അയ്യപ്പന്മാര്‍ ഉപയോഗിക്കുന്ന ഇരുമുടിക്കെട്ട് സൗകര്യം വരെ തമിഴ്നാട്ടില്‍ നിന്ന് കഞ്ചവ് കള്ളക്കടത്തിനായി ഉപയോഗിക്കുന്നുണ്ട്.

അന്താരാഷ്ട്ര വിപണിയില്‍ അമ്ബതിനായിരം കോടി രൂപ വിലമതിക്കുന്ന 1365 കിലോ മയക്കുമരുന്നാണ് മൂന്നു മാസത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് പിടികൂടിയത്. ടണ്‍ കണക്കിന് കഞ്ചാവും. രഹസ്യം വിവരം വഴി പിടിക്കപ്പെട്ടതിന്റെ ചെറിയ കണക്കാണിത്. സര്‍ക്കാരിന്റെ ബോധവത്ക്കരണ പ്രവര്‍ത്തനം കൊണ്ട് ലഹരികടത്തിനോ ഉപയോഗത്തിനോ വലിയ മാറ്റം സംഭവിച്ചിട്ടില്ലെന്നാണ് ലഹരിക്കടിപ്പെടുന്ന യുവാക്കളുടെ എണ്ണം തെളിയിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ചെക്ക്‌പോസ്റ്റുകള്‍ കടന്നെത്തുന്ന ലഹരി മരുന്നും കഞ്ചാവും ഏറ്റെടുക്കാന്‍ പ്രത്യേകസംഘങ്ങളുണ്ട്. വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും അയല്‍ രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്നതും ഈ സംഘമണ്. നക്ഷത്ര ഹോട്ടലുകളില്‍ മയക്കുമരുന്ന് കൈമാറ്റവും പാര്‍ട്ടിയും വ്യാപകമാക്കിയിട്ടും റെയ്ഡ് പേരിന് മാത്രമാണ്. ഇതിനൊപ്പം മയക്കുമരുന്നും കഞ്ചാവും ഉപയോഗിക്കുന്നവര്‍ പ്രതികളാകുന്ന കുറ്റകൃത്യങ്ങളും സ്‌ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളും കുതിച്ചുയരുകയാണ്.

ജില്ല തിരിച്ച്‌ കേസുകള്‍ തരം തിരിച്ച്‌ (അബ്കാരി , നിരോധിതലഹരി – പുകയില ഉത്പ്പന്നങ്ങള്‍ )

തിരുവനന്തപുരം : 3999 – 1110 -19431

കൊല്ലം : 4303 – 1435 -17236

പത്തനംതിട്ട : 3437 – 569 -23876

ആലപ്പുഴ : 5489 – 1369 -10878

കോട്ടയം : 3347-1165 -17687

ഇടുക്കി : 1897 -1743 -9947

എറണാകുളം : 5436 -3154 -5473

തൃശൂര്‍ : 3689 -1476 -12538

പാലക്കാട് : 3987 -994 -11876

മലപ്പുറം : 3125 -1451 -12358

കോഴിക്കോട് : 3176 -586- 7895

വയനാട് : 1987- 897 – 7654

കണ്ണൂര്‍ : 3547 – 938 – 11774

കാസര്‍കോട് : 2576 – 287 – 6754

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular