Friday, April 26, 2024
HomeKeralaദമ്ബതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി, വിവാഹം ‍കഴിഞ്ഞത് ആറ് മാസം മുമ്ബ്

ദമ്ബതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി, വിവാഹം ‍കഴിഞ്ഞത് ആറ് മാസം മുമ്ബ്

തലയോലപ്പറമ്ബ് : കുലശേഖരമംഗലം കൊടൂപ്പാടത്ത് ദമ്ബതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മറവന്‍തുരുത്ത് പഞ്ചായത്ത് 14-ാം വാര്‍ഡില്‍ എട്ടുപറയില്‍ വീട്ടില്‍ പരേതനായ പ്രകാശന്റെ മകന്‍ ശ്യാം പ്രകാശ് (24), ഭാര്യ അരുണിമ (19) എന്നിവരെയാണ് വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശ്യാം പ്രകാശ് പെയ്ന്റിങ് തൊഴിലാളിയാണ്. പ്ലസ് വണ്‍ വിദ്യാത്ഥിയായ സഹോദരന്‍ ശരത്ത് പ്രകാശും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ലാലിയും വീട്ടിലില്ലാതിരുന്ന സമയമായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് വൈകിട്ട് 3 മണിയോടെ വീട്ടിലെത്തിയ ശരത്ത് ആണ് ആദ്യം തൂങ്ങിയ നിലയില്‍ ഇരുവരെയും കണ്ടത്. ഉടനെ ബഹളം വെച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ഓടി കൂടി വാതില്‍ ചവിട്ടി തുറന്ന് അകത്തു കടന്നുവെങ്കിലും ഇരുവരും മരിച്ചിരുന്നു.

വൈക്കം എസ് ഐ അജ്മലിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹം 6 മാസം മുന്‍പാണ് നടന്നത്. കഴിഞ്ഞ ദിവസം ശ്യാം പ്രകാശ് സമീപത്തുള്ള അമ്മാവന്‍്റെ വീട്ടിലെത്തി യാത്ര പോകുവാന്‍ കാര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ലഹരി ഉപയോഗിച്ചിരുന്നതിനാല്‍ നല്‍കിയിരുന്നില്ല. ഇതില്‍ ക്ഷുഭിതനായ ശ്യാം പോര്‍ച്ചിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച്‌ കാര്‍ അടിച്ച്‌ തകര്‍ക്കുകയായിരുന്നു. ഇത് കണ്ട കുഴഞ്ഞ് വീണ അമ്മാവന്‍ ഇപ്പോഴും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ചൊവ്വാഴ്ച ഇത് സംബന്ധിച്ച്‌ പോലീസ് കേസ് എടുത്തിരുന്നു. ഇതേ തുടര്‍ന്നാകാം ദമ്ബതികളെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് നിഗമനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular