Saturday, April 27, 2024
HomeKeralaവൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ: താന്‍ സുഖം പ്രാപിച്ച്‌ വരുന്നെന്ന് മേജര്‍ രവി

വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ: താന്‍ സുഖം പ്രാപിച്ച്‌ വരുന്നെന്ന് മേജര്‍ രവി

വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം സംവിധായകനും നടനുമായ മേജര്‍ രവി സുഖം പ്രാപിച്ച്‌ വരുന്നു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദിയെന്നും അദ്ദേഹം കുറിച്ചു.
ശസ്ത്രക്രിയ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു.

മേജര്‍ രവിയുടെ ഫേസ്ബുക് പോസ്റ്റ്:

ഗുഡ്മോണിങ് ‘എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി. ശസ്ത്രക്രിയയ്ക്ക് ശേഷം ഞാന്‍ ദിവസം തോറും മെച്ചപ്പെട്ടുവരികയാണ്. എല്ലാവരെയും ഞാന്‍ ഉടന്‍ എഫ്ബി ലൈവില്‍ കാണാം..എല്ലാവരെയും സ്നേഹിക്കുന്നു. ജയ് ഹിന്ദ്!’, .

സെനിക സേവനത്തിന് ശേഷം മേജര്‍ രവി 1990കളുടെ അവസാനത്തോടയാണ് സിനിമ മേഖലയിലേക്ക് എത്തുന്നത്. സംവിധാന രംഗത്തേക്ക് എത്തുന്നത് പുനര്‍ജനനി എന്ന സിനിയമയിലൂടെയാണ്. അദ്ദേഹം ഒരുക്കിയ കീര്‍ത്തിചക്ര മികച്ച വിജയം കരസ്ഥമാക്കി. 2006ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ വിജയം ആണ് നേടിയത്. അദ്ദേഹം മേഘം, ശ്രദ്ധ, പട്ടാളം, ഡ്രൈവിംഗ് ലൈസന്‍സ്, വരനെ ആവശ്യമുണ്ട് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular