Sunday, May 5, 2024
HomeUSAമലയാളിക്ക് അഭിമാന മുഹൂര്‍ത്തം, മലയില്‍ ലൂക്കോസ് വര്‍ഗീസ് മുതലാളി ഇം​ഗ്ലണ്ട് മഹായിടവകയുടെ ബിഷപ്പ്

മലയാളിക്ക് അഭിമാന മുഹൂര്‍ത്തം, മലയില്‍ ലൂക്കോസ് വര്‍ഗീസ് മുതലാളി ഇം​ഗ്ലണ്ട് മഹായിടവകയുടെ ബിഷപ്പ്

ണ്ടന്‍: ചര്‍ച്ച്‌ ഓഫ് ഇംഗ്ലണ്ട് ലെസ്റ്റര്‍ മഹായിടവകയുടെ ഏറ്റവും പ്രായം കുറഞ്ഞ സഫ്രഗന്‍ ബിഷപ്പായി മലയാളിയായ മലയില്‍ ലൂക്കോസ് വര്‍ഗീസ് മുതലാളി (41) സ്ഥാനാരോഹണം ചെയ്യുമ്ബോള്‍ അത് കേരളത്തിനും അഭിമാന മുഹൂര്‍ത്തം.

ചര്‍ച്ച്‌ ഓഫ് ഇംഗ്ലണ്ടിന്റെ ബിഷപ്പായി നിയമിതനാകുന്ന രണ്ടാമത്തെ മലയാളിയാണ് ഇദ്ദേഹം. മൂന്ന് വര്‍ഷം മുന്‍പാണ് ഈസ്റ്റ് ലണ്ടനിലെ ബാര്‍ക്കിങ്ങില്‍ വികാരിയായി സേവനം അനുഷ്ഠിച്ചിരുന്ന ഫാ.ജോണ്‍ പെരുമ്ബലത്ത് ചെംസ്ഫോഡിലെ ബ്രാഡ്വെല്‍ ബിഷപ്പായി നിയമിതനായത്.
കൊല്ലം മണ്‍റോതുരുത്ത് മലയില്‍ എം.ഐ.ലൂക്കോസ് മുതലാളിയുടെയും അന്നമ്മയുടെയും മകനാണ് ലൂക്കോസ് വര്‍ഗീസ് മുതലാളി.
കൊല്ലം മണ്‍ട്രോതുരുത്തിലെ പഴയ തറവാട്ട് പേര് യു.കെയിലും അദ്ദേഹത്തിന് ഒപ്പമായപ്പോള്‍ ഭൗതിക സമ്ബത്തില്‍ അദ്ദേഹം ‘മുതലാളി’ അല്ലെങ്കിലും ആധ്യാത്മിക സമ്ബത്തില്‍ ചെറു പ്രായത്തില്‍ തന്നെ ഒരു കൗണ്ടിയിലെ മുഴുവന്‍ ജനങ്ങളുടെയും വിശ്വാസ സംരക്ഷകനാകുന്ന ധനികനെന്നു വിശേഷിപ്പിക്കാവുന്ന ബിഷപ്പായി മാറി.

ബെംഗളുരുവിലെ സതേണ്‍ ഏഷ്യ ബൈബിള്‍ കോളജ്, ഓക്‌സ്ഫഡിലെ വൈക്ലിഫ് ഹാള്‍ എന്നിവിടങ്ങളില്‍ നിന്നു പഠനം പൂര്‍ത്തിയാക്കിയ റവ.മലയില്‍ ലൂക്കോസ് വര്‍ഗീസ് മുതലാളി എന്ന ഫാ. സജു 2009 ല്‍ ആണ് വൈദികപട്ടം സ്വീകരിച്ചത് . ഇടവകയിലെ ഓരോ കുടുംബവും 5000 അപരിചിതര്‍ക്ക് ഒരു നേരം ഭക്ഷണം നല്‍കുന്ന ‘ഫീഡ് ദ് 5000’ എന്ന പദ്ധതി അദ്ദേഹമാണ് നടപ്പാക്കിയത്. റോചസ്റ്റര്‍ കാന്റര്‍ബറി രൂപതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു.
കൊല്ലത്തു മണ്‍റോ തുരുത്തിലെ പുരാതന സിറിയന്‍ ഓര്‍ത്തോഡക്സ് കുടുംബത്തില്‍ ജനിച്ച മലയില്‍ ലൂക്കോസ് വര്‍ഗീസ് മുതലാളിയുടെ ഭാര്യ ബ്രിട്ടിഷ് വംശജയായ സാമൂഹിക പ്രവര്‍ത്തക കെയ്റ്റിയാണ്. സെഫ്, സിപ്, ഏബ്രഹാം, ജോന എന്നിവരാണ് മക്കള്‍. ഒന്നര മാസം മുന്‍പ് അദ്ദേഹത്തിന്റെ ബിഷപ്പായുള്ള നാമനിര്‍ദ്ദേശം ബ്രിട്ടീഷ് രാജ്ഞി അംഗീകരിച്ചുവെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക സ്ഥിരീകരണമായത്..

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ 21 വയസില്‍ പഠിക്കാന്‍ എത്തിയ അദ്ദേഹം കഴിഞ്ഞ 20 വര്‍ഷമായി യു.കെ മലയാളിയുമാണ്. യു.കെയില്‍ എത്തും മുന്നേയുള്ള പഠനവും ജീവിതവും ഒക്കെ ബാംഗ്ലൂരില്‍ ആയിരുന്നതിനാല്‍ മലയാളം വായിക്കാന്‍ ചെറിയ പ്രയാസം ഉണ്ട് എന്നത് മാത്രമാണ് തനി മലയാളിയായ ഈ യുവ ബിഷപ്പിനുള്ള ഏക കുറവ് . പക്ഷെ വലിയ തപ്പും പിഴയും ഇല്ലാതെ അത്യാവശ്യം നന്നായി തെളിഞ്ഞ മലയാളം പറയാനും അദ്ദേഹത്തിന് കഴിയുന്നുണ്ട് .
കെന്റിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ഒതുങ്ങി കഴിഞ്ഞിരുന്ന വൈദികന്‍ നിമിഷ വേഗത്തിലാണ് രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയിലേക്കും എത്തിയത്. മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന മുന്നൊരുക്കങ്ങളിലൂടെയാണ് ഈ തിരഞ്ഞെടുപ്പ് പ്രക്രിയ നടന്നത്. അറിവും ലോകപരിചയവും അടക്കമുള്ള കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ മണിക്കൂറുകള്‍ നീളുന്ന അഭിമുഖങ്ങള്‍ പലവട്ടം പാസാകേണ്ടിവരും. മറ്റു സഭകളില്‍ ഉള്ളത് പോലെ തന്നെ വൈദികനില്‍ നിന്നും ബിഷപ്പിലേക്കു ചര്‍ച്ച ഓഫ് ഇംഗ്ലണ്ടിലും കടമ്ബകള്‍ ഏറെയുണ്ട്. ‘എന്റെ കാര്യത്തില്‍ സംഭവിച്ചത് ഒരു ദൈവ നിയോഗം എന്നേ പറയാനാകൂ’ എന്നാണ് ബിഷപ്പ് തന്റെ സ്ഥാനലബ്ധിയോട് പ്രതികരിച്ചത്.

“എന്റെ അമ്മ ഒരു നഴ്‌സായാണ് ജോലി ചെയ്തിരുന്നത്, അതും കുഷ്ഠരോഗികള്‍ക്കിടയില്‍. സമയം കിട്ടുമ്ബോള്‍ ഒക്കെ എന്നെയും കൂടെ കൂട്ടുമായിരുന്നു. മറ്റുള്ളവരെ സ്‌നേഹിക്കാനും കരുതലോടെ പരിചരിക്കാനും ഒക്കെ പഠിച്ചത് അന്നത്തെ കുട്ടിക്കാല അനുഭവത്തില്‍ നിന്നുമാണ്. ഇപ്പോള്‍ യു.കെയില്‍ തന്നെ മലയാളി സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ പേരുള്ളത് നഴ്‌സുമാരും ഡോക്ടര്‍മാരുമല്ലേ. അവരുടെ കരുതലും സ്‌നേഹവും സേവനവുമാണ് രാജ്യം ആഗ്രഹിക്കുന്നത്, അതുകൊണ്ടാണല്ലോ അവര്‍ക്കിവിടെ വരുവാനും ജീവിക്കാനും അവസരം ഒരുങ്ങുന്നതും. അതിനാല്‍ നമ്മളില്‍ അത്തരം ഒരു ഘടകം പ്രവര്‍ത്തിക്കുമ്ബോള്‍ നാമറിയാതെ സ്‌നേഹവും അംഗീകാരവും നമുക്കൊപ്പം എത്തും.

ചെറുപ്പത്തില്‍ തന്നെ ദൈവിക കാര്യങ്ങളില്‍ ഞങ്ങള്‍ കുട്ടികള്‍ എല്ലാവര്‍ക്കും പ്രത്യേക താല്‍പര്യം ഉണ്ടായിരുന്നു. അക്കാലത്തെ അനേകരെ ആകര്‍ഷിച്ചിരുന്ന ആത്മീയ യാത്ര എന്ന പ്രഭാഷണ പരമ്ബരയൊക്കെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അമ്മയായിരുന്നു ആത്മീയ വഴികളിലെ വഴികാട്ടി”
ബിഷപ്പ് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular