Saturday, May 4, 2024
HomeObituaryഅനില്‍ ആറന്‍മുളയുടെ ഭാര്യാ മാതാവ് തങ്കമ്മ വാസുദേവന്‍ നായര്‍ അന്തരിച്ചു

അനില്‍ ആറന്‍മുളയുടെ ഭാര്യാ മാതാവ് തങ്കമ്മ വാസുദേവന്‍ നായര്‍ അന്തരിച്ചു

ഹൂസ്റ്റന്‍: ആറന്‍മുള മുളക്കല്‍ തങ്കമ്മ വാസുദേവന്‍ നായര്‍ (89) നിര്യാതയായി. കഴിഞ്ഞ 40 വര്‍ഷമായി മക്കളോടും ചെറുമക്കളോടും ഒപ്പം ഹൂസ്റ്റനില്‍ താമസിച്ചു വരികയായിരുന്നു. മാധ്യമ പ്രവര്‍ത്തകനും മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) പ്രസിഡന്റുമായ അനില്‍ ആറന്‍മുളയുടെ ഭാര്യാ മാതാവാണ്.

പരേതനായ ആറന്‍മുള മുളക്കല്‍ വാസുദേവന്‍ നായര്‍ ആണ് ഭര്‍ത്താവ്. രമണി നായര്‍, രാധ അജയകുമാര്‍, ഉഷ അനില്‍ കുമാര്‍, സുധ കൃഷ്ണകുമാര്‍ എന്നിവര്‍ മക്കളാണ്.

അനില്‍ ആറന്‍മുളയെ കൂടാതെ ഗോപാലകൃഷ്ണന്‍ നായര്‍, പരേതനായ അജയകുമാര്‍, കൃഷ്ണ കുമാര്‍ എന്നിവര്‍ മരുമക്കളാണ്. ചന്ദ്രന്‍ പിള്ള, വി എന്‍ രാജന്‍ (ഹൂസ്റ്റന്‍) ശാരദാമ്മ പിള്ള (ഡാളസ്) ശാന്തമ്മ കുറുപ്പ് (ഭോപ്പാല്‍) എന്നിവരാണ് സഹോദരങ്ങള്‍.

സംസകാരം പിന്നീട് ഹൂസ്റ്റനില്‍ നടത്തപ്പെടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular