Saturday, May 4, 2024
HomeKeralaകു​ട്ട​നാ​ട്ടി​ല്‍ താ​ര​മാ​യി ഡ്രോ​ണ്‍; പ​രീ​ക്ഷ​ണ മ​രു​ന്നു​ത​ളി പൂ​ര്‍​ത്തി​യാ​ക്കി

കു​ട്ട​നാ​ട്ടി​ല്‍ താ​ര​മാ​യി ഡ്രോ​ണ്‍; പ​രീ​ക്ഷ​ണ മ​രു​ന്നു​ത​ളി പൂ​ര്‍​ത്തി​യാ​ക്കി

കുട്ടനാട്: ഭൂപ്രകൃതികൊണ്ട് വ്യത്യസ്തമായ കുട്ടനാടന്‍ കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തികള്‍ക്കും ഭൂമിയളവിനുമൊക്കെ ഇനി ഡ്രോണ്‍.

കോവിഡിന്‍റെ പ്രാരംഭ ഘട്ടത്തില്‍ പ്രതിരോധ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ പൊലീസ് ഉപയോഗപ്പെടുത്തിയതിന് പിന്നാലെ പാടശേഖരങ്ങളില്‍ മിശ്രിതം തളിക്കാനും ഇനി പറക്കുംയന്ത്രം ഉപയോഗപ്പെടുത്തുകയാണ്.

പാടശേഖരത്തിലെ നെല്‍ചെടികളില്‍ മിശ്രിതം തളിക്കാന്‍ ഡ്രോണ്‍ പാടത്ത് എത്തിച്ചുതുടങ്ങി. എടത്വ കൃഷിഭവന്‍ പരിധിയില്‍ വടകര ഇടശ്ശേരി വരമ്ബിനകംപാടത്ത് പോഷക മിശ്രിതം തളിക്കലാണ് ഡ്രോണിന്‍റെ ആദ്യ കാല്‍വെപ്പ്. കായംകുളം കൃഷി വിജ്ഞാന കേന്ദ്രത്തിന്‍റെയും പാടശേഖര സമതിയുടെയും നേതൃത്വത്തില്‍ പരീക്ഷണ തളിക്കല്‍ കഴിഞ്ഞ ദിവസം നടന്നു.

സമ്ബൂര്‍ണ മൂലകമായ മൈക്രോ ന്യൂട്രിയന്‍ മിശ്രിതമാണ് തളിച്ചത്. 200 ഏക്കര്‍ വിസ്തൃതിയിലുള്ള പാടശേഖരത്തില്‍ 15 ഹെക്ടര്‍ നിലത്തിലാണ് പരീക്ഷണ തളിക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഛായഗ്രഹണ രംഗത്തുനിന്ന് മിശ്രിതം തളിക്കലിന് ഡ്രോണ്‍ എത്തിയതോടെ പാടത്തിന്റെ കരയില്‍ ആകാംക്ഷയോടെ പൊതുജനങ്ങളും എത്തി. വരുംനാളുകളില്‍ കൃഷിയിടങ്ങളില്‍ കീട, കള നാശിനികള്‍ തളിക്കാന്‍ യന്ത്രം കാര്‍ഷിക മേഖല കീഴടക്കുമെന്ന വിശ്വാസമാണ് പാടശേഖര സമിതികള്‍ക്കും കര്‍ഷകര്‍ക്കമുള്ളത്.

ഭൂരേഖകള്‍ കൃത്യമായി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടനാട്ടില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള റീസര്‍വേയും ആരംഭിച്ചു. കുട്ടനാട് പുളിങ്കുന്ന് വില്ലേജിലാണ് പരീക്ഷണാര്‍ഥമുള്ള സര്‍വേയുടെ തുടക്കം. ആദ്യദിനം ശക്തമായ കാറ്റില്‍ തെങ്ങില്‍തട്ടി ഡ്രോണ്‍ തകര്‍ന്നുവീണത് തിരിച്ചടിയായി. പുതിയ ഡ്രോണ്‍ എത്തിച്ച്‌ സര്‍വേ തുടരാനാണ് തീരുമാനം. സര്‍വേ വകുപ്പും കേന്ദ്ര സര്‍വേ ഓഫ് ഇന്ത്യ ജീവനക്കാരുമാണ് മേല്‍നോട്ടം വഹിക്കുന്നത്. ഡ്രോണിന്റെയും മറ്റും സഹായത്തോടെ അഞ്ചുവര്‍ഷംകൊണ്ട് രാജ്യമാകെ നടപ്പാക്കുന്നതാണ് ഡിജിറ്റല്‍ സര്‍വേ പദ്ധതി.

കഴിഞ്ഞ വര്‍ഷമാണ് ഇത് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഏതാനും വില്ലേജുകളില്‍ സര്‍വേ നടന്നിരുന്നു. ആലപ്പുഴയിലെ ആദ്യ സര്‍വേയാണ് പുളിങ്കുന്നില്‍ തുടങ്ങിയത്. ഭൂരേഖ വിരല്‍ത്തുമ്ബില്‍ എന്ന ആശയത്തോടെയാണ് സര്‍വേ നടത്തുന്നത്. ഭൂമിയെക്കുറിച്ചുള്ള സ്‌കെച്ചിന്റെ പകര്‍പ്പ് ഉള്‍പ്പടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാകും. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്‌ ഇത് വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ കഴിയും. ഭൂമി സംബന്ധമായ വിവരങ്ങള്‍ അടങ്ങിയ പ്രോപ്പര്‍ട്ടി കാര്‍ഡും ജനങ്ങള്‍ക്ക് ലഭ്യമാകും.

ബാങ്ക് വായ്പകളും മറ്റും വേഗത്തില്‍ ലഭ്യമാകാനുള്ള ആധികാരിക രേഖയായി ഇത് കണക്കാക്കും. ഭൂമിക്ക് നിലവിലുള്ള സര്‍വേ നമ്ബര്‍, സബ് ഡിവിഷന്‍ നമ്ബര്‍, തണ്ടപ്പേര്‍ നമ്ബര്‍ എന്നിവക്കുപകരം ഭൂമിയിലെ കൈവശങ്ങള്‍ക്കും നിലവിലെ നിയമങ്ങള്‍ക്കും അനുസരിച്ച്‌ പുതിയ നമ്ബറും ലഭിക്കും. ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാകുന്നതോടെ സര്‍വേ റവന്യൂ, രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങള്‍ ഒറ്റ പോര്‍ട്ടലില്‍ ലഭ്യമാകും.

ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും വേഗത്തില്‍ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണ് നിഗമനം. കേരളത്തിലെ മുഴുവന്‍ വില്ലേജുകളും സര്‍വേ ചെയ്യുന്നതിന് സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടറും സംസ്ഥാന സര്‍വേ ഡയറക്ടറും ധാരണപത്രം ഒപ്പുവെച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular