Sunday, May 5, 2024
HomeEuropeറഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ ഖാര്‍കീവിലെ വാതക പൈപ്പ് ലൈന്‍ തകര്‍ന്നു; പുക വ്യാപിക്കുമെന്ന്‌ മുന്നറിയിപ്പ്‌

റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ ഖാര്‍കീവിലെ വാതക പൈപ്പ് ലൈന്‍ തകര്‍ന്നു; പുക വ്യാപിക്കുമെന്ന്‌ മുന്നറിയിപ്പ്‌

കീവ് > ഉക്രയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവില് റഷ്യന്‍ സേന വാതക പൈപ്പ് ലൈന്‍ തകര്‍ത്തു. ഖാര്കിവിലെ വാതക പൈപ്പ് ലൈന് നേരെ ഞായറാഴ്ച രാവിലെയായിരുന്നു ആക്രമണമെന്ന് യുക്രൈന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.

പൊട്ടിത്തെറിക്ക് പിന്നാലെ പ്രദേശത്താകെ ഉയര്ന്ന പുക പരിസ്ഥിതി ദുരന്തത്തിന് കാരണമായേക്കാമെന്ന് അധികൃതര് മുന്നറിയിപ്പ് നല്കി.

വിഷപ്പുക വ്യാപിക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തലസ്ഥാനമായ കീവില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. എന്നാല്‍, റഷ്യയ്ക്കെതിരായ ചെറുത്തുനില്‍പു ശക്തമെന്ന് യുക്രെയ്ന്‍ അറിയിച്ചു. ഖാര്കിവിന് സമീപമുള്ള താമസക്കാര് നനഞ്ഞ തുണിയും മറ്റും ഉപയോഗിച്ച്‌ ജനാലുകള് മറയ്ക്കണമെന്നും ധാരാളമായി വെള്ളം കുടിക്കണമെന്നും സ്പെഷ്യല് കമ്മ്യൂണിക്കേഷന് ഇന്ഫര്മേഷന് പ്രൊട്ടക്ഷന് വിഭാഗം നിര്ദേശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular