Saturday, May 4, 2024
HomeEurope'മുഗളന്മാര്‍ രജപുത്രരെ കൂട്ടക്കൊല ചെയ്തത് പോലെ': റഷ്യ അധിനിവേശത്തെക്കുറിച്ച്‌ യുക്രെയ്ന്‍ പ്രതിനിധി

‘മുഗളന്മാര്‍ രജപുത്രരെ കൂട്ടക്കൊല ചെയ്തത് പോലെ’: റഷ്യ അധിനിവേശത്തെക്കുറിച്ച്‌ യുക്രെയ്ന്‍ പ്രതിനിധി

ഇന്ത്യയില്‍ മുഗളന്‍മാര്‍ രജപുത്രരെ കൂട്ടക്കൊല ചെയ്തതുപോലെയാണ് റഷ്യ യുക്രെയ്നില്‍ കൂട്ടക്കൊല നടത്തുന്നതെന്ന് യുക്രെയ്ന്റെ ഇന്ത്യന്‍ സ്ഥാനപതി ഇഗോര്‍ പോളിഖ.

തന്റെ രാജ്യത്തിന് മാനുഷിക സഹായം നല്‍കിയതിന് യുക്രേനിയന്‍ പ്രതിനിധി ഇഗോര്‍ പോളിഖ ഇന്ത്യക്ക് നന്ദി പറഞ്ഞു. ഇന്ത്യയില്‍നിന്നുള്ള ദുരിതാശ്വാസ സാമഗ്രികളുമായി ആദ്യത്തെ വിമാനം ഇന്ന് രാത്രി പോളണ്ടില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഖാര്‍കിവ് നഗരത്തില്‍ തീവ്രമായ ഷെല്ലാക്രമണത്തിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചതില്‍ യുക്രെയ്ന്‍ ചൊവ്വാഴ്ച അനുശോചനം രേഖപ്പെടുത്തുകയും റഷ്യന്‍ ആക്രമണം തടയാന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെതിരെ തങ്ങളുടെ വിഭവങ്ങള്‍ ഉപയോഗിക്കണമെന്ന് ലോക നേതാക്കളോട് വീണ്ടും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തെ ‘മുഗളന്മാര്‍ രജപുത്രര്‍ക്കെതിരെ നടത്തിയ കൂട്ടക്കൊല’യുമായി താരതമ്യം ചെയ്യാനും അംബാസഡര്‍ ശ്രമം നടത്തി.

‘യുക്രെയ്‌നിനെതിരായ ആക്രമണം തടയാന്‍ പുടിനെതിരെ തങ്ങളുടെ വിഭവങ്ങള്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ സ്വാധീനമുള്ള എല്ലാ ലോക നേതാക്കളോടും മോദിജിയോടും ആവശ്യപ്പെടുന്നു. റഷ്യ ബോംബാക്രമണങ്ങളും ഷെല്ലാക്രമണങ്ങളും അവസാനിപ്പിക്കണം’ -അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വിദേശകാര്യ മന്ത്രാലയത്തിലെ യോഗത്തിന് ശേഷം, ഖാര്‍കിവില്‍ നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡറിന്റെ മരണത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

റഷ്യന്‍ സൈന്യം ഇപ്പോള്‍ സിവിലിയന്‍ പ്രദേശങ്ങള്‍ ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന്, ഖാര്‍കിവിലും സംഘര്‍ഷമേഖലയിലെ മറ്റ് നഗരങ്ങളിലും ഇപ്പോഴും കഴിയുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ‘അടിയന്തര സുരക്ഷിതമായ യാത്ര’ ഉറപ്പാക്കാന്‍ റഷ്യയുടെയും യുക്രെയ്ന്റെയും പ്രതിനിധികളോട് ഇന്ത്യ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular