Wednesday, May 8, 2024
HomeIndiaകെ. റെയില്‍ പ്രതിഷേധം ; കേരളാ എംപിമാര്‍ക്ക് ദില്ലി പോലീസിന്റെ മര്‍ദ്ദനം ; ഹൈബിയുടെ മുഖത്തടിച്ചു

കെ. റെയില്‍ പ്രതിഷേധം ; കേരളാ എംപിമാര്‍ക്ക് ദില്ലി പോലീസിന്റെ മര്‍ദ്ദനം ; ഹൈബിയുടെ മുഖത്തടിച്ചു

ഡല്‍ഹിയില്‍ കെ. റെയിലിനെതിരെ പ്രതിഷേധം നടത്തിയ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് ഡല്‍ഹി പോലീസിന്റെ ക്രൂരമര്‍ദ്ദനം. എറണാകുളം എംപി ഹൈബി ഈഡന്റെ മുഖത്തടിച്ച പോലീസ് വനിതാ എംപി രമ്യാ ഹരിദാസിനേയും കൈയ്യേറ്റം ചെയ്തു.

ബെന്നി ബെഹന്നാന്‍ എപിയുടെ കോളറില്‍ പിടിച്ചു വലിച്ച പോലീസ് ഡീന്‍ കുര്യാക്കോസിനേയും കെ മുരളീധരനേയും കയ്യേറ്റം ചെയ്തു. തന്നെ മര്‍ദ്ദിച്ചത് പുരുഷ പോലീസുകാരാണെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. രമ്യ ഹരിദാസിന്റെ കൈയ്യില്‍ കയറിപ്പിടിച്ച പുരുഷ പോലീസ് അതിശക്തമായി കൈ തിരിച്ചെന്ന് ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

എംപിമാര്‍ വിജയ് ചൗക്ക് ഭാഗത്ത് പ്രതിഷേധം നടത്തുന്നത് സര്‍വ്വസാധാരണമാണ്. കേരളത്തിലെ എംപിമാര്‍ മാത്രം പങ്കെടുത്ത പ്രതിഷേധത്തിന് നേരെയാണ് ദില്ലി പൊലീസ് അതിക്രമം ഉണ്ടായത്. കെ. റെയില്‍ അനുമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ കൂടിക്കാഴ്ച നടത്തുമ്പോഴാണ് പുറത്ത് കേരളാ എംപിമാരെ അതിക്രൂരമായി പോലീസ് മര്‍ദ്ദിച്ചത്.

പാര്‍ലമെന്റംഗങ്ങളുടെ പ്രിവിലേജിനെയാണ് ചോദ്യം ചെയ്തതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. ഒരു സ്ത്രീയെന്ന പരിഗണന പേലും തനിക്ക് നല്‍കിയില്ലെന്ന് രമ്യ ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു.

സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ഹൈബി ഈഡനും രമ്യാ ഹരിദാസും പറഞ്ഞു. യു ഡി എഫ് എം പിമാരോട് തന്റെ ചേംബറില്‍ വന്ന് കാണാന്‍ സ്പീക്കര്‍ ഓം ബിര്‍ല ആവശ്യപ്പെട്ടിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് എഴുതി നല്‍കാനും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular