Tuesday, May 7, 2024
HomeKeralaകല്ലിടല്‍ ആരുടെ നിര്‍ദേശപ്രകാരം,​ തര്‍ക്കം തുടരുന്നു; പരസ്പരം പഴിചാരി കെ റെയിലും റവന്യു മന്ത്രിയും,​ പിന്നാലെ...

കല്ലിടല്‍ ആരുടെ നിര്‍ദേശപ്രകാരം,​ തര്‍ക്കം തുടരുന്നു; പരസ്പരം പഴിചാരി കെ റെയിലും റവന്യു മന്ത്രിയും,​ പിന്നാലെ ഫേസ്‌ബുക്ക് കുറിപ്പ്

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ കല്ലിടാന്‍ നിര്‍ദേശിച്ചത് റവന്യൂവകുപ്പാണെന്നെ കെ റെയില്‍ അധികൃതരുടെ വാദം നഷേധിച്ച്‌ മന്ത്രി കെ രാജന്‍.

കല്ലിടുന്നത് റവന്യൂവകുപ്പ് അല്ല. കല്ലിടാന്‍ റവന്യൂവകുപ്പ് നിര്‍ദ്ദേശിച്ചിട്ടില്ല. കെ റെയിലിന്റെ ആവശ്യപ്രകാരമാണ് റവന്യു വകുപ്പ് കല്ലിട്ടത്. ഉത്തരവാദിത്തമില്ലാതെ എന്തെങ്കിലും പറയരുത്.

സാമൂഹികാഘാത പഠനം എതിരായാല്‍ കല്ലുകള്‍ എടുത്തുമാറ്റും. ഭീഷണിപ്പെടുത്തി ആരില്‍ നിന്നും ഭൂമി ഏറ്റെടുക്കില്ല. റവന്യൂവകുപ്പ് സ്ഥലമേറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ ഏജന്‍സി മാത്രമാണ്. റിക്വസിഷന്‍ ഏജന്‍സി പറയുന്നതനുസരിച്ച്‌ അവര്‍ക്കാവശ്യമായ ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പ് നല്‍കുകയും അതനുസരിച്ചുള്ള നടപടി ക്രമങ്ങള്‍ മുന്നോട്ട് പോകുകയാണ് ചെയ്യാറ് എന്നുമായിരുന്നു മന്ത്രി വിശദീകരിച്ചത്

എന്നാല്‍, കല്ലിടാന്‍ തീരുമാനമെടുത്തത് റവന്യു വകുപ്പെന്നായിരുന്നു കെ റെയിലിന്റെ ആദ്യത്തെ വിദശീകരണം. മന്ത്രിയുടെ പ്രതികരണം വന്നതിന് പിന്നാലെ കല്ലിടാന്‍ നിര്‍ദ്ദേശിച്ചത് റവന്യൂ വകുപ്പെന്ന വാര്‍ത്ത നിഷേധിച്ച്‌ കെ റെയില്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടു. എന്നാല്‍ കല്ലിടാന്‍ നിര്‍ദ്ദേശിച്ചത് ആരെന്ന് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular