Sunday, May 12, 2024
HomeGulfനിസാം ചാത്തന്‍തറ കെഎംസിസിയില്‍; ജനസേവന രംഗത്തെ പ്രമുഖന്റെ വരവില്‍ പ്രവര്‍ത്തകര്‍ ആവേശത്തില്‍

നിസാം ചാത്തന്‍തറ കെഎംസിസിയില്‍; ജനസേവന രംഗത്തെ പ്രമുഖന്റെ വരവില്‍ പ്രവര്‍ത്തകര്‍ ആവേശത്തില്‍

ദമാം: ജനസേവന പ്രവര്‍ത്തനത്തില്‍ രംഗത്തുള്ള നിസാം ചാത്തന്തറ പ്രവാസ ലോകത്ത് അതുല്യവും അപാരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തി കൊണ്ടിരിക്കുന്ന സംഘടനയായ കെഎംസിസിയില്‍ ചേര്‍ന്നു.

സൗദി കിഴക്കന്‍ പ്രവിശ്യയിലെ മലപ്പുറം ജില്ല കെഎംസിസി പ്രവര്‍ത്തകര്‍ ദമാം ക്രിസ്റ്റല്‍ ഹാളില്‍ സംഘടിപ്പിച്ച പ്രൗഡോജ്വലമായ പൊതുസമ്മേളനത്തില്‍ വെച്ച്‌ നിസാമിന് സൗദി നാഷണല്‍ ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള മെമ്ബര്‍ഷിപ്പ് നല്‍കുകയും ദമാം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് ബഷീര്‍ ബാഖവി അദ്ദേഹത്തെ ഷാള്‍ അണിയിക്കുകയും ചെയ്തു.

യൂത്ത് ലീഗ് നാഷണര്‍ ജനറല്‍ സെക്രട്ടറി അഡ്വക്കറ്റ് ഫൈസല്‍ ബാബു ഈസ്റ്റേണ്‍ പ്രവിശ്യ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ എന്നിവരടങ്ങുന്ന വന്‍ ജനാവലി പരിപാടിയില്‍ പങ്കെടുത്തു.

കെഎംസിസി കാഴ്ച വെച്ചുകൊണ്ടിരിക്കുന്ന നിസ്സീമവും നാസ്വര്‍ഥവുമായ സേവനം തന്നെ അതിലേക്ക് ആകര്‍ഷിച്ചതായും ജനസേവന രംഗത്തു കെഎംസിസിയെ കവച്ചു വെക്കാന്‍ മറ്റൊന്നില്ലെന്നും നിസാം പറഞ്ഞു.

തന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവും അടയാളപ്പെടുത്തലുമാണ് കെഎംസിസി പ്രവേശനം എന്നും തനിക്ക് നല്‍കിയ ആദരവിന് പ്രസ്ഥാനത്തോടും പിന്നണി പ്രവര്‍ത്തകരോടും അകമഴിഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നതായും മറുപടി പ്രസംഗത്തില്‍ നിസാം ചാത്തന്‍തറ വിവരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular