Thursday, May 2, 2024
HomeIndiaരാജ്യസഭാ തെരഞ്ഞെടുപ്പില്‍ 'നോട' ഇല്ല; എന്തുകൊണ്ടാണെന്നറിയാം

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ‘നോട’ ഇല്ല; എന്തുകൊണ്ടാണെന്നറിയാം

ന്യൂഡെല്‍ഹി: നോട (NOTA) അല്ലെങ്കില്‍ ‘മേല്‍പ്പറഞ്ഞവയില്‍ ഒന്നുമല്ല’ (None of the above) എന്നത് ഇന്‍ഡ്യന്‍ വോടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പില്‍ നല്‍കുന്ന ഒരു ബാലറ്റ് ഓപ്ഷനാണ്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ഥിക്കും വോട് ചെയ്യാതിരിക്കാന്‍ നോടയിലൂടെ പൗരന് അവകാശമുണ്ട്.

ഇലക്‌ട്രോണിക് വോടിംഗ് മെഷീനില്‍ (ഇവിഎം) നോട ഓപ്ഷന്‍ സ്ഥാനാര്‍ഥികളുടെ പട്ടികയുടെ ചുവടെ നല്‍കിയിരിക്കുന്നു. നേരത്തെ, നെഗറ്റീവ് ബാലറ്റ് രേഖപ്പെടുത്താന്‍, ഒരു വോടര്‍ പോളിംഗ് ബൂതിലെ പ്രിസൈഡിംഗ് ഓഫീസറെ അറിയിക്കണമായിരുന്നു. എന്നാലിപ്പോള്‍ ഇവിഎമിലെ നോട ഓപ്ഷന്‍ അമര്‍ത്തിയാല്‍ മതി.

ഛത്തീസ്ഗഡ്, മിസോറാം, രാജസ്താന്‍, മധ്യപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ഡെല്‍ഹിയിലും നടന്ന 2013-ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് നോട ഓപ്ഷന്‍ ആദ്യമായി ഉപയോഗിച്ചത്. തെരഞ്ഞെടുപ്പില്‍ 15 ലക്ഷത്തിലധികം പേര്‍ ഓപ്ഷന്‍ ഉപയോഗിച്ചു.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട അനുവദിക്കില്ലെന്ന് 2018 ഓഗസ്റ്റ് 21ന് സുപ്രീംകോടതി വിധിച്ചിരുന്നു. നോട ഓപ്ഷന്‍ നേരിട്ടുള്ള തെരഞ്ഞെടുപ്പുകള്‍ക്ക് മാത്രമേ ബാധകമാകൂവെന്നും രാജ്യസഭാ പോലുള്ള പരോക്ഷ തെരഞ്ഞെടുപ്പുകള്‍ക്കല്ലെന്നും കോടതി വ്യക്തമാക്കി.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ തങ്ങളുടെ ബാലറ്റ് പെയ്‌പെര്‍ ബാലറ്റ് ബോക്സില്‍ നിക്ഷേപിക്കുന്നതിന് മുമ്ബ് അംഗീകൃത ഏജന്റിനെ കാണിക്കണം. ഒരു എംഎല്‍എ നോട ഓപ്ഷന്‍ ഉപയോഗിക്കുകയാണെങ്കില്‍, വോട് അസാധുവാകും. എംഎല്‍എയ്‌ക്കെതിരെ ഏത് നടപടിയും സ്വീകരിക്കാന്‍ പാര്‍ടിക്ക് സ്വാതന്ത്ര്യമുണ്ടെങ്കിലും നിയമസഭാംഗമെന്ന നിലയില്‍ അയോഗ്യനാക്കാനാകില്ല. പാര്‍ടിക്ക് എംഎല്‍എയെ പുറത്താക്കാനും കഴിയും, പക്ഷേ സാമാജികനായി തുടരും. തെരഞ്ഞെടുപ്പ് നിയമങ്ങള്‍ അനുസരിച്ച്‌, പാര്‍ടി നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് എംഎല്‍എയുടെ വോട് അസാധുവാക്കാനും കഴിയില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular