Saturday, May 4, 2024
HomeUSAമകന്‍ എആര്‍ അമീനൊപ്പം ഗ്രാമി അവാര്‍ഡ് ദാന ചടങ്ങില്‍ എ ആര്‍ റഹ്മാന്‍

മകന്‍ എആര്‍ അമീനൊപ്പം ഗ്രാമി അവാര്‍ഡ് ദാന ചടങ്ങില്‍ എ ആര്‍ റഹ്മാന്‍

64-ാമത് ഗ്രാമി അവാര്‍ഡുകള്‍ 2022 ലാസ് വെഗാസിലെ എംജിഎം ഗ്രാന്‍ഡ് ഗാര്‍ഡന്‍ അരീനയില്‍ വെച്ച്‌ നടക്കുകയാണ്, അത് ഒരു ഗ്ലാമറസ് ഇവന്റായി മാറി.

ബിടിഎസ്,ബില്ലി എലിഷ് എന്നിവര്‍ ചടങ്ങില്‍ എത്തിയിട്ടുണ്ട്. മകന്‍ എആര്‍ അമീനൊപ്പം എആര്‍ റഹ്മാനും അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുത്തു. പ്രശസ്ത സംഗീതജ്ഞന്‍ ട്വിറ്ററില്‍ അഭിമാനകരമായ ചടങ്ങില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ പങ്കിട്ടു.

എ ആര്‍ റഹ്‌മാന്‍ തന്റെ കറുത്ത സ്യുട്ട് ലുക്കില്‍ ഗോള്‍ഡന്‍ പ്രിന്റ് ബ്ലേസര്‍ ധരിച്ചപ്പോള്‍ മകന്‍ എ ആര്‍ അമീന്‍ ചെക്കര്‍ ഷര്‍ട്ടില്‍ കാഷ്വല്‍ ആയി എത്തി. ചടങ്ങിനുള്ളില്‍ നിന്നുള്ള ഒരു സെല്‍ഫിയും എആര്‍ റഹ്മാന്‍ പങ്കുവച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 2022 ഗ്രാമി അവാര്‍ഡുകള്‍ ട്രെവര്‍ നോഹാണ് അവതരിപ്പിച്ചത്. സംഗീതജ്ഞരായ സില്‍ക്ക് സോണിക്, ബിടിഎസ്, ബില്ലി എലിഷ്, എച്ച്‌.ഇ.ആര്‍. തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയും ചടങ്ങില്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular