Saturday, April 27, 2024
HomeIndiaസി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിലേക്ക്​ സ്റ്റാലിന്​ ക്ഷണം

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിലേക്ക്​ സ്റ്റാലിന്​ ക്ഷണം

ചെന്നൈ: ഏപ്രില്‍ ഒമ്ബതിന് കണ്ണൂരില്‍ നടക്കുന്ന സി.പി.എമ്മിന്റെ 23-ാമത് പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ഡി.എം.കെ അധ്യക്ഷനും തമിഴ്​നാട്​ മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്​ ക്ഷണം.

കേരള പിന്നോക്ക ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണന്‍ ഞായറാഴ്ച അണ്ണാ അറിവാലയത്തില്‍ വെച്ച്‌ സ്റ്റാലിനെ നേരില്‍കണ്ട്​ ക്ഷണ​പത്രിക നല്‍കി. തമിഴ്നാട് സി.പി.എം സെക്രട്ടറി കെ.ബാലകൃഷ്ണനോടൊപ്പമെത്തിയ മന്ത്രി മുഖ്യമന്ത്രിക്ക് സ്മരണികയായി കഥകളി പാവയും സമ്മാനിച്ചു.

തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകന്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്‍മുടി തുടങ്ങിയവരും സന്നിഹിതരായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular