Monday, May 6, 2024
HomeIndiaവിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യതി നരസിംഹാനന്ദ് വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്

വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യതി നരസിംഹാനന്ദ് വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്

ന്യൂഡെല്‍ഹി: () ഹരിദ്വാര്‍ വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റില്‍ ജാമ്യത്തിലിറങ്ങിയ യതി നരസിംഹാനന്ദ്, ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച്‌ ഹിമാചല്‍ പ്രദേശിലെ ഉനയില്‍ നടന്ന പരിപാടിയില്‍ നടത്തിയ പ്രസംഗം വിവാദമായി.
പരിപാടിയില്‍ സംഘാടകര്‍ ഹിന്ദുക്കളോട് ആയുധമെടുക്കാന്‍ ആഹ്വാനം നല്‍കിയതായും മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങള്‍ നടത്തണമെന്ന് പ്രഭാഷകര്‍ ആവശ്യപ്പെട്ടതായും എന്‍ഡിടിവി റിപോര്‍ട് ചെയ്തു.

ഇന്‍ഡ്യ ഒരു ഇസ്ലാമിക രാജ്യമാകാതിരിക്കാന്‍ ഹിന്ദുക്കളോട് കൂടുതല്‍ കുട്ടികളുണ്ടാക്കണമെന്ന് നരസിംഹാനന്ദ് ആവശ്യപ്പെട്ടു. മറുവശത്ത്, ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ളതിനാല്‍ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന് അഖിലേന്ത്യ പരിഷത് ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള യതി സത്യമേവാനന്ദ സരസ്വതി പറഞ്ഞു. മുസ്‌ലിംകള്‍ ബോധപൂര്‍വം കൂടുതല്‍ കുട്ടികളെ ഉല്‍പ്പാദിപ്പിക്കുകയാണെന്നും അവര്‍ അത് ആസൂത്രിതമായി ചെയ്യുന്നുണ്ടെന്നും സത്യവാനന്ദ സരസ്വതി അവകാശപ്പെട്ടു.

അയല്‍രാജ്യമായ പാകിസ്താനെപ്പോലെ ഇന്‍ഡ്യയെയും മുസ്ലീം ഭൂരിപക്ഷ രാജ്യമാക്കുമെന്നും സരസ്വതി പറഞ്ഞു. അതുകൊണ്ടാണ് ഞങ്ങളുടെ സംഘടന കൂടുതല്‍ കുട്ടികളെ ജനിപ്പിക്കാന്‍ ആവശ്യപ്പെടുന്നത്. രണ്ട് കുട്ടികള്‍ക്ക് മാത്രമേ ജന്മം നല്‍കൂ എന്ന് പറയുന്ന ഒരു നിയമവും രാജ്യത്ത് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ജനുവരിയില്‍ ഹരിദ്വാറില്‍ മുസ്‌ലിംകളെ വംശഹത്യയ്‌ക്കായി ആഹ്വാനം ചെയ്യുന്ന പ്രസ്താവന നടത്തിയതിന് അറസ്റ്റിലായ യതി നരസിംഹാനന്ദ് ഫെബ്രുവരി 18-ന് ജാമ്യത്തില്‍ പുറത്തിറങ്ങി. ‘ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍’ കഴിയില്ല എന്നതാണ് അദ്ദേഹത്തിന്റെ ജാമ്യ വ്യവസ്ഥകളില്‍ ഒന്നെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

പരിപാടിയില്‍ ഒരു മതത്തിനും എതിരെ പ്രകോപനപരമായ ഭാഷ ഉപയോഗിക്കരുതെന്ന് ഹിമാചല്‍ പ്രദേശ് പൊലീസ് സംഘാടകര്‍ക്ക് അയച്ച നോടീസില്‍ നിര്‍ദേശിച്ചിട്ടുണ്ട്. 2007 ലെ പൊലീസ് ആക്‌ട് സെക്ഷന്‍ 64 പ്രകാരം നോടീസ് പുറപ്പെടുവിച്ച ഉന ജില്ലയിലെ ആംബ് പൊലീസ് സ്‌റ്റേഷനിലെ എസ്‌എച്‌ഒ, അത്തരം നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular