Saturday, May 4, 2024
HomeIndiaഇന്ത്യയുടെ ആറാമത്തെ അന്തര്‍വാഹിനി; ഐ.എന്‍.എസ്. വാഗ്ഷീര്‍ നീറ്റിലിറക്കി

ഇന്ത്യയുടെ ആറാമത്തെ അന്തര്‍വാഹിനി; ഐ.എന്‍.എസ്. വാഗ്ഷീര്‍ നീറ്റിലിറക്കി

മുംബൈ: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആറാമത്തെ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി ഐ.എന്‍.എസ്. വാഗ്ഷീര്‍ നീറ്റിലിറക്കി.

തെക്കന്‍ മുംബൈയിലെ മസഗാവ് ഡോക്കില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ സെക്രട്ടറി അജയ്കുമാറാണ് അന്തര്‍വാഹിനി നീറ്റിലിറക്കിയത്.

വാഗ്ഷീര്‍ നാവികസേനയിലേക്ക് കമ്മിഷന്‍ ചെയ്യുന്നതിനുമുമ്ബ് തുറമുഖത്തും കടലിലും കര്‍ശനപരിശോധനകള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിധേയമാകും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആഴക്കടല്‍ വേട്ടക്കാരനായ സാന്‍ഡ് ഫിഷിന്റെ പേരിലാണ് ആറാമത്തെ അന്തര്‍വാഹിനി അറിയപ്പെടുക. 1974 ഡിസംബറിലാണ് ആദ്യത്തെ അന്തര്‍വാഹിനി വാഗ്ഷീര്‍ കമ്മിഷന്‍ ചെയ്തത്. വര്‍ഷങ്ങള്‍ നീണ്ട സേവനം പൂര്‍ത്തിയാക്കി 1997 ഏപ്രിലില്‍ ഇത് ഡീകമ്മിഷന്‍ ചെയ്തു.

ഫ്രഞ്ച് നാവിക പ്രതിരോധ ഊര്‍ജ കമ്ബനിയായ ഡി.സി.എന്‍.എസ്. രൂപകല്പന ചെയ്ത ആറ് അന്തര്‍വാഹിനികള്‍ നാവികസേനയുടെ പ്രോജക്‌ട്-75ന്റെ ഭാഗമായാണ് നിര്‍മിക്കുന്നത്. മസഗാവ് ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സിനാണ് (എം.ഡി.എസ്.എല്‍.) അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള ചുമതല. ഇതില്‍ ഐ.എന്‍.എസ്. കല്‍വരി, ഐ.എന്‍.എസ്. ഖണ്ഡേരി, ഐ.എന്‍.എസ്. വാഗിര്‍ എന്നീ അന്തര്‍വാഹിനികള്‍ 2021-ല്‍ നാവികസേനയ്ക്ക് കൈമാറിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular