Monday, May 6, 2024
HomeKeralaചലച്ചിത്ര താരം മൈഥിലി വിവാഹിതയായി; വരന്‍ സമ്പത്ത്

ചലച്ചിത്ര താരം മൈഥിലി വിവാഹിതയായി; വരന്‍ സമ്പത്ത്

ചലച്ചിത്ര താരം മൈഥിലി വിവാഹിതയായി. ആര്‍ക്കിടെക്ട് ആയ സമ്പത്താണ് വരന്‍ . വ്യാഴാഴ്ച രാവിലെ ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. വൈകിട്ട് കൊച്ചിയില്‍ സിനിമാ സുഹൃത്തുക്കള്‍ക്കായി വിവാഹ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്.

ബ്രൈറ്റി ബാലചന്ദ്രന്‍ എന്നാണ് മൈഥിലിയുടെ യഥാര്‍ത്ഥ പേര്. പത്തനംതിട്ടയിലെ കോന്നി സ്വദേശിനിയാണ്. രഞ്ജിത് സംവിധാനം ചെയ്ത പലേരി മാണിക്യം, ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.

കേരള കഫ്, ചട്ടമ്പി നാട്, സോള്‍ട്ട് ആന്‍ഡ് പെപ്പര്, മായാ മോഹിനി, നല്ലവന്‍, ബ്രേക്കിങ്ങ് ന്യൂസ്, മാറ്റിനി, നാടോടി മന്നന്‍, വെടി വഴിപാട്, ഞാന്‍, ലോഹം, മേരാ നാം ഷാജി തുടങ്ങിയവയാണ് അഭിനയിച്ചചിത്രങ്ങള്‍.

ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular