Tuesday, May 7, 2024
HomeIndiaപൂട്ടിയിട്ട വീട് കുത്തിത്തുറന്ന് തോക്ക് പിടിച്ചെടുത്തു

പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് തോക്ക് പിടിച്ചെടുത്തു

ഗൂഡല്ലൂര്‍: പൂട്ടിയിട്ട വീട് കുത്തിതുറന്ന് നാടന്‍ തോക്ക് പിടിച്ചെടുത്തു. ഓവാലി റേഞ്ചിലെ പെരിയശോല സഞ്ജയ് നഗറിലെ അനസ് എന്നയാളുടെ വീട്ടില്‍ നിന്നാണ് തോക്ക് പിടിച്ചെടുത്തത്.

വനപാലകര്‍ നാട്ടുകാരുടെയും പൊലീസിന്റെയും സാന്നിധ്യത്തില്‍ പൂട്ടു പൊളിച്ച്‌ വീടിനകത്ത് കടന്ന് തോക്ക് പിടിച്ചെടുക്കുകയായിരുന്നു.

മാംസം, നാടന്‍ തോക്ക്, മാന്‍കൊമ്ബ്, കത്തി ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് വനപാലകര്‍ അന്വേഷണമാരംഭിക്കുകയായിരുന്നു. ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. ഓവാലി ഭാഗത്ത് വന്യമൃഗങ്ങളെ വേട്ടയാടി മാംസം വില്‍ക്കുന്നതിനെക്കുറിച്ച്‌ വനപാലകര്‍ക്ക് വിവരം ലഭിച്ചിരുന്നു. വനപാലകരില്‍ ചിലരുടെ ഒത്താശ ഉണ്ടെന്നും ആരോപണം ഉയര്‍ന്നതിനെതുടര്‍ന്ന് പ്രത്യേക സംഘമാണ് അന്വേഷണത്തിനിറങ്ങിയത്. എ.സി.എഫ് ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള വനപാലകരും പൊലീസും റെയ്ഡില്‍ പങ്കെടുത്തു. അനസിനെ ഉടന്‍ പിടികൂടി ചോദ്യം ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular