Friday, April 26, 2024
HomeKeralaഅധ്യാപകര്‍ ബോധപൂര്‍വ്വം പ്രശ്‌നമുണ്ടാക്കുന്നതാണ്, പ്ലസ്ടു ‍ഉത്തര സൂചികയില്‍ മാറ്റം വരുത്തില്ല; വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടേണ്ടതില്ല

അധ്യാപകര്‍ ബോധപൂര്‍വ്വം പ്രശ്‌നമുണ്ടാക്കുന്നതാണ്, പ്ലസ്ടു ‍ഉത്തര സൂചികയില്‍ മാറ്റം വരുത്തില്ല; വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടേണ്ടതില്ല

തിരുവനന്തപുരം : പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തര സൂചികയില്‍ മാറ്റം വരുത്തില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.

ശിവന്‍കുട്ടി. വിഷയത്തില്‍ ചില അധ്യാപകര്‍ ബോധപൂര്‍വ്വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ശിവന്‍കുട്ടി അറിയിച്ചു.

ഉത്തര സൂചികയില്‍ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ക്യാമ്ബ് ബഹിഷ്‌കരിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ആവര്‍ത്തിച്ച്‌ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ച്‌ അധ്യാപകര്‍ കെമിസ്ട്രിയുടെ ക്യാമ്ബുകള്‍ ബഹിഷ്‌കരിക്കുകയായിരുന്നു. തിരുവനന്തപുരം ഉള്‍പ്പടെ പല ജില്ലകളിലേയും കെമിസ്ട്രി ക്യാമ്ബില്‍ അധ്യാപകരില്ല.

ഇത്തവണത്തെ കെമിസ്ട്രി പരീക്ഷ താരതമ്യേന ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് പരാതികളുയര്‍ന്നിരുന്നിരുന്നു. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതപ്പെട്ട മാര്‍ക്ക് കിട്ടുന്ന തരത്തിലുള്ള ഫൈനലൈസേഷന്‍ സ്‌കീം ഉപയോഗിക്കണമെന്നാണ് അധ്യാപകര്‍ ആവശ്യപ്പെടുന്നത്. തെറ്റായ ഉത്തര സൂചിക തുടര്‍ന്നാല്‍ കുട്ടികള്‍ക്ക് 20 മാര്‍ക്ക് വരെ കുറയുമെന്നാണ് അധ്യാപകരുടെ ആശങ്ക. എന്നാല്‍ കുട്ടികള്‍ക്ക് മാര്‍ക്ക് നഷ്ട്ടപ്പെടില്ലെന്ന് വിശദീകരിച്ച വിദ്യാഭ്യാസ മന്ത്രി പ്രതിഷേധിക്കുന്ന അധ്യാപകരാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നും അറിയിച്ചു.

അതേസമയം മൂല്യനിര്‍ണയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചെങ്കിലും എന്ത് നടപടിയാണ് െൈക്കാള്ളുന്നതെന്ന് തീരുമാനമെടുത്തിട്ടില്ല. കെമിസ്ട്രി മൂല്യനിര്‍ണ്ണയത്തിനായി ഒമ്ബത് ദിവസമാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ അധ്യാപകരുടെ പ്രതിഷേധം മൂലം നീണ്ട് പോവുകയാണ്. ഇത് ഫല പ്രഖ്യാപനത്തേയും ബാധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular