Wednesday, May 8, 2024
HomeIndiaശാസ്ത്രം കള്ളം പറയില്ല മോദി പറയും ; പരിഹാസവുമായി രാഹുല്‍ഗാന്ധി

ശാസ്ത്രം കള്ളം പറയില്ല മോദി പറയും ; പരിഹാസവുമായി രാഹുല്‍ഗാന്ധി

കോവിഡ് മരണക്കണക്കുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് മരണക്കണക്കുകളില്‍ കേന്ദ്രം കള്ളം പറയുകയാണെന്ന് രാഹുല്‍ വിമര്‍ശിച്ചു.
കോവിഡ് മൂലം ഇന്ത്യയില്‍ 47 ലക്ഷം പേര്‍ മരിച്ചെന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

രാജ്യത്ത് 47 ലക്ഷം ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്. അല്ലാതെ സര്‍ക്കാര്‍ അവകാശപ്പെടുന്നത് പോലെ 4.8 ലക്ഷം പേരല്ല മരിച്ചത്. ശാസ്ത്രം കള്ളം പറയില്ല, എന്നാല്‍ മോദി പറയുമെന്നുമായിരുന്നു രാഹുല്‍ ട്വീറ്റ് ചെയ്തത്. മരിച്ചവരുടെ കുടുംബത്തെ ബഹുമാനിക്കണമെന്നും അവര്‍ക്ക് നാലു ലക്ഷം രൂപ വീതം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ കേന്ദ്രം തള്ളി. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് യുക്തിസഹമല്ലെന്നും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും കോവിഡ് സ്ഥിതിവിവരക്കണക്ക് സൂക്ഷിക്കുന്ന സിവില്‍ രജിസ്ട്രേഷന്‍ സിസ്റ്റം മേധാവി ഡോ.എന്‍.കെ അറോറ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular