Wednesday, May 8, 2024
HomeUSAഅനാവശ്യമായി സഭയെ വലിച്ചിഴച്ചെന്ന് ആരോപണം ; കോണ്‍ഗ്രസില്‍ ഭിന്നത

അനാവശ്യമായി സഭയെ വലിച്ചിഴച്ചെന്ന് ആരോപണം ; കോണ്‍ഗ്രസില്‍ ഭിന്നത

തൃക്കാക്കരയില്‍ ഇടത്പക്ഷം സ്വന്തം പാര്‍ട്ടിയില്‍ നിന്നും ഒരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ നേരിടാനെളുപ്പെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം കരുതിയത്. എന്നാല്‍ കത്തോലിക്കാ സഭയുമായി എന്നും കലഹിച്ചിരുന്ന പി.ടി. തോമസിന്റെ ഭാര്യയെ നേരിടാന്‍ സഭയുടെ ആശീര്‍വ്വാദമുള്ള ഒരു ജനകീയ ഡോക്ടറെ സിപിഎം രംഗത്തിറക്കിയപ്പോള്‍ യുഡിഎഫ് ക്യാമ്പില്‍ ആദ്യമൊരു അങ്കലാപ്പുണ്ടായി എന്നത് യാഥാര്‍ത്ഥ്യമാണ്. ഈ അങ്കലാപ്പ് മറികടക്കാന്‍ സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു സഭയുടെ സ്ഥാനാര്‍ത്ഥിയെന്ന് വരുത്തി തീര്‍ക്കുക ഒപ്പം സഭയിലെ ഭിന്നത മുലടെുക്കുക.

ഇതിനാല്‍ തന്നെ കിട്ടിയ വേദികളിലെല്ലാം സഭാ സ്ഥാനാര്‍ത്ഥി എന്ന പ്രയോഗം അവര്‍ തുടര്‍ന്നു കൊണ്ടിരുന്നു. എന്നാല്‍ ഇതിപ്പോള്‍ യുഡിഎഫിന് തന്നെ തിരിച്ചടിയായിരിക്കുകയാണ്. സഭയെ അനാവശ്യ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതില്‍ സഭാ നേതൃത്വം ശക്തമായ അതൃപ്തി പ്രകടിപ്പിച്ചതോടെ നേതാക്കളും അങ്കലാപ്പിലായി. സഭ അങ്ങനെയൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.

സഭാ ബന്ധം വലിയ ബഹളമാക്കിയാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഡോമിനിക് പ്രസന്റേഷനും പറഞ്ഞു. ഇതോടെ സഭാ സ്ഥാനാര്‍ത്ഥിയെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്നാണ് ഇപ്പോള്‍ കോണ്ഡഗ്രസ് പറയാന്‍ ശ്രമിക്കുന്നത്. ഇതിനിടയില്‍ സിപിഎമ്മിനോടുള്ള രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കോണ്‍ഗ്രസ് സഭയെ അവഹേളിക്കുകയാണെന്ന പ്രചരണം ഇടതുപക്ഷം ആരംഭിച്ചു കഴിഞ്ഞു.

കര്‍ദ്ദിനാളിന്റെ സ്ഥാനാര്‍ത്ഥിയാണെന്ന് കര്‍ദ്ദിനാള്‍ വിരുദ്ധരും പരസ്യമായി പറഞ്ഞതോടെ പണിയായത് കോണ്‍ഗ്രസിനാണ്. കര്‍ദ്ദിനാള്‍ അനുകൂല വിഭാഗം മണ്ഡലത്തില്‍ ഒന്നിച്ചാല്‍ കോണ്‍ഗ്രസിനേല്‍ക്കുക കനത്ത പ്രഹരമായിരിക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular