Friday, May 3, 2024
HomeIndia'ഹിന്ദുത്വത്തിന് എതിര്; ക്ഷേത്രത്തില്‍വെച്ച്‌ വിവാഹം അനുവദിക്കില്ല'; പെണ്‍കുട്ടി സ്വയം വിവാഹം കഴിക്കുന്നതിനെതിരെ BJP നേതാവ്

‘ഹിന്ദുത്വത്തിന് എതിര്; ക്ഷേത്രത്തില്‍വെച്ച്‌ വിവാഹം അനുവദിക്കില്ല’; പെണ്‍കുട്ടി സ്വയം വിവാഹം കഴിക്കുന്നതിനെതിരെ BJP നേതാവ്

ഗാന്ധിനഗര്‍: സ്വയം വിവാഹം കഴിക്കാനൊരുങ്ങിയതിനെതിരെ ബിജെപി നേതാവ്. ഗുജറാത്തില വഡോദര സ്വദേശിനായ 24 കാരിയായ ക്ഷമ ബിന്ദുവാണ് സ്വയം വിവാഹം ചെയ്യാനൊരുങ്ങുന്നത്.
ഇതിനെതിരെയാണ് ബിജെപി നേതാവ് സുനിത ശുക്ല രംഗത്തെത്തിയത്. ജൂണ്‍ 11-ന് താന്‍ തന്നെത്തന്നെ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് ക്ഷമ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങള്‍ വഴി അറിയിച്ചിരുന്നു.

ക്ഷേത്രത്തില്‍വെച്ച്‌ വിവാഹം എന്ന ആഗ്രഹം നടക്കില്ലെന്നും അത് ഹിന്ദുത്വത്തിന് എതിരാണെന്നുമാണ് സുനിത ശുക്ല പറഞ്ഞു. ഇത്തരം ആചാരങ്ങള്‍ ഹിന്ദുമതത്തില്‍ ഇല്ല. ഹിന്ദുക്കളുടെ ജനസംഖ്യ കുറയ്ക്കാനേ ഇതുവഴി സാധിക്കൂ എന്നും ബി.ജെ.പി. നേതാവ് പറഞ്ഞു.

ഒരു വധുവിനെ പോലെ താന്‍ അണിഞ്ഞൊരുങ്ങുമെന്നും നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുമെന്നും ക്ഷമ പറഞ്ഞിട്ടുണ്ട്. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ക്ഷമ. ‘ഞാന്‍ ഒരിക്കലും മറ്റൊരാളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിട്ടില്ല. പക്ഷേ എനിക്ക് ഒരു വധു ആകാന്‍ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഞാന്‍ എന്നെ തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു’, ക്ഷമ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നു.

അതേസമയം ക്ഷമ ചെയ്യുന്നത് അര്‍ഥശൂന്യമായ കാര്യങ്ങളാണെന്ന് പറയുന്നവരോടും അവള്‍ക്ക് മറുപടിയുണ്ട്: ”സ്ത്രീകളുടെ അഭിപ്രായങ്ങള്‍ക്ക് വില കല്‍പിക്കണം എന്നു കൂടിയാണ് ഇതിലൂടെ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്”. വിവാഹത്തിന് തനിക്ക് മാതാപിതാക്കളുടെ പൂര്‍ണ പിന്തുണയും അനുഗ്രഹവും ഉണ്ടെന്നും അവര്‍ തുറന്ന മനസുള്ളവരാണെന്നും ക്ഷമ കൂട്ടിച്ചേര്‍ത്തു.

ഗോത്രിയിലെ ഒരു ക്ഷേത്രത്തില്‍ വച്ച്‌ തന്റെ കല്യാണം നടത്താനാണ് ക്ഷമ പദ്ധതിയിട്ടിരിക്കുന്നത്. അതിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. അഞ്ച് പ്രതിജ്ഞകളും എഴുതി തയ്യാറാക്കിയിട്ടുണ്ട്. വിവാഹത്തിനു ശേഷം ഗോവയില്‍ രണ്ടാഴ്ചത്തെ ഹണിമൂണ്‍ നടത്താനും ക്ഷമ ആ?ഗ്രഹിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular