Saturday, May 4, 2024
HomeGulfഖത്തര്‍ ലോകകപ്പ്: മയക്കുമരുന്ന് കടത്തിയാല്‍ വധശിക്ഷ വരെ; ആരാധകര്‍ക്ക് മുന്നറിയിപ്പ്

ഖത്തര്‍ ലോകകപ്പ്: മയക്കുമരുന്ന് കടത്തിയാല്‍ വധശിക്ഷ വരെ; ആരാധകര്‍ക്ക് മുന്നറിയിപ്പ്

ഇത്തവണത്തെ ഫുട്ബോള്‍ ലോകകപ്പിന് (FIFA World Cup 2022) ആതിഥേയത്വം വഹിക്കാന്‍ തയ്യാറെടുക്കുകയാണ് ഖത്തര്‍ (Qatar).
പലപ്പോഴും ലോകകപ്പിനിടെ ആരാധകരുടെ മയക്കുമരുന്ന് കടത്തും ഉപയോ​ഗവുമെല്ലാം വാര്‍ത്തകളില്‍ നിറയാറുണ്ട്. എന്നാല്‍ ഇത്തവണത്തെ ലോകകപ്പിനോട് അനുബന്ധിച്ച്‌ ഇതു സംബന്ധിച്ച്‌ ഖത്തറില്‍ നിലവിലുള്ള നിയമങ്ങളെക്കുറിച്ച്‌ ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇംഗ്ലണ്ട് അടക്കമുള്ള രാജ്യങ്ങള്‍. കൊക്കെയ്ന്‍ (Cocaine) പോലുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതോ കടത്തുന്നതോ തെളിഞ്ഞാല്‍ സ്വമേധയാ അറസ്റ്റ് ഉണ്ടായിരിക്കും. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായോ കള്ളക്കടത്തുകാരുമായോ അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ക്കും ഇത് ബാധകമാണ്.

2020 ലണ്ടനില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പിനിടെ മയക്കുമരുന്ന് ഉപയോ​ഗിക്കുന്നവരും മദ്യപാനികളും ചില ആരാധകരും തെരുവിലിറങ്ങി വന്‍ തോതിലുള്ള നാശവും അരാജകത്വവും സൃഷ്ടിച്ചിരുന്നു. ടിക്കറ്റില്ലാതെ നൂറുകണക്കിന് ആരാധകരും വെംബ്ലി സ്റ്റേഡിയത്തിലേക്ക് (Wembley stadium) ബലമായി കയറാന്‍ ശ്രമിച്ചു. ഫൈനല്‍ നടന്ന രാത്രിയില്‍ മെട്രോപൊളിറ്റന്‍ പോലീസ് 20ലധികം പേരെയാണ് അറസ്റ്റ് ചെയ്തത്.

കൊക്കെയ്ന്‍ പോലുള്ള നിയമവിരുദ്ധ ഉത്പന്നങ്ങള്‍ കൈവശം വച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഖത്തറിലേക്ക് മയക്കുമരുന്ന് കടത്തുന്നവര്‍ക്ക് 20 വര്‍ഷം വരെ തടവും 100,000 റിയാല്‍ (21,349 പൗണ്ട്) മുതല്‍ 300,000 റിയാല്‍ (64,047 പൗണ്ട്) വരെ പിഴയും ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ ജീവപര്യന്തം തടവോ വധശിക്ഷയോ വരെ ലഭിക്കാം.

ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അവരുടെ ഫുട്ബോള്‍ ആരാധകരോട് ഖത്തറിലെത്തി മാന്യമായി പെരുമാറണം എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ടൂര്‍ണമെന്റിനിടെ മയക്കുമരുന്ന് കടത്തുന്നവരെ പിടി കൂടാന്‍ ഖത്തറിലെ ഉദ്യോഗസ്ഥരുമായി പൂര്‍ണമായും സഹകരിക്കുമെന്ന് യുകെ പോലീസും അറിയിച്ചു. മോശമായി പെരുമാറുന്നതായി തെളിയിക്കപ്പെട്ടാല്‍, യുകെയിലേത്ത് മടങ്ങിയെത്തിയാലും ഖത്തറില്‍ ചെയ്ത കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്യപ്പെടുകയും കുറ്റം ചുമത്തുകയും ചെയ്യുമെന്ന് ചീഫ് കോണ്‍സ്റ്റബിള്‍ മാര്‍ക്ക് റോബര്‍ട്ട്സ് പറഞ്ഞു. വിമാനത്താവളങ്ങളില്‍ അത്യാധുനിക സുരക്ഷാ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നും, എല്ലാ ബാഗുകളും സ്കാന്‍ ചെയ്യുമെന്നും, ചെറിയ അളവില്‍ പോലും മയക്കുമരുന്ന് കൊണ്ടുപോകുന്ന യാത്രക്കാരെ അറസ്റ്റ് ചെയ്യുമെന്നും യുകെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, ഖത്തര്‍ ലോകകപ്പ് ജേതാക്കള്‍ക്ക് വമ്ബന്‍ സമ്മാന തുക പ്രഖ്യാപിച്ചിരിക്കുകയാണ് സംഘാടകര്‍. ലോകകപ്പ് നേടുന്ന ടീമിന് 319 കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. റണ്ണേഴ്സ് അപ്പാകുന്ന ടീമിന് 227 കോടി രൂപ സമ്മാനമായി ലഭിക്കും. മൂന്നാം സ്ഥാനക്കാര്‍ക്ക് 205 കോടി രൂപയും നാലാമതെത്തുന്ന ടീമിന് 189 കോടി രൂപയുമാണ് സമ്മാനം. തീര്‍ന്നില്ല, ലോകകപ്പിലെ സമ്മാനപ്പെരുമഴ. അഞ്ച് മുതല്‍ എട്ട് സ്ഥാനങ്ങളില്‍, അതായത് ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍ക്കുന്ന ടീമുകള്‍ക്ക് 129 കോടി രൂപ വീതമാണ് സമ്മാനം. പ്രീ ക്വാര്‍ട്ടറില്‍ തോല്‍ക്കുന്ന ടീമുകള്‍ക്കും വന്‍ സമ്മാനമാണ് ലഭിക്കുക. 98 കോടി രൂപ വീതമാണ് ഈ ടീമുകള്‍ക്ക് ലഭിക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുന്ന ടീമുകള്‍ക്കുമുണ്ട് ഭേദപ്പെട്ട സമ്മാന തുക 68 കോടി രൂപയാണ് ഈ ടീമുകള്‍ക്ക് ലഭിക്കുക. 2500 കോടിയിലേറെ രൂപയാണ് ഖത്തര്‍ ലോകകപ്പില്‍ വിവിധ ടീമുകള്‍ക്കും മികച്ച കളിക്കാര്‍ക്കുമായി ലഭിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular