Friday, May 3, 2024
HomeIndia'ഹാപി ബര്‍ത്ഡേ അമ്മ, മിസ് യു, ഐ ലവ് യു; അമ്മയ്ക്ക് ജന്മദിനാശംസകള്‍ നേരാന്‍ ഹോസ്റ്റല്‍...

‘ഹാപി ബര്‍ത്ഡേ അമ്മ, മിസ് യു, ഐ ലവ് യു; അമ്മയ്ക്ക് ജന്മദിനാശംസകള്‍ നേരാന്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ ഫോണ്‍ നല്‍കിയില്ല; 14 കാരന്‍ കുറിപ്പെഴുതി ആത്മഹത്യ ചെയ്തു’

ബെംഗ്ളുറു: () അമ്മയ്ക്ക് ജന്മദിനാശംസകള്‍ നേരാന്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ ഫോണ്‍ നല്‍കിയില്ലെന്നാരോപിച്ച്‌ 14 വയസുള്ള ആണ്‍കുട്ടി ആത്മഹത്യ ചെയ്തതായി പൊലീസ്.
ബെംഗ്ളൂറിലെ ഹൊസകോട്ട് സ്വദേശിയായ പൂര്‍വജ് എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. മംഗ്ളുറു ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കിനിയയിലെ ശാരദ വിദ്യാ നികേതനിലാണ് സംഭവം നടന്നത്.

അമ്മയെ ആശംസിക്കുന്നതിനായി കൗമാരക്കാരന്‍ വാര്‍ഡനോട് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. ‘എന്നാല്‍, അദ്ദേഹം ഫോണ്‍ നല്‍കിയില്ല. അമ്മയുടെ ജന്മദിനം ജൂണ്‍ 11നായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ അവനുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വാര്‍ഡന്‍ പൂര്‍വജിനെ സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല’, പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഇതില്‍ മനംനൊന്ത് ആത്മഹത്യാ കുറിപ്പ് എഴുതിയ ശേഷം പൂര്‍വജ് തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ‘ഹാപി ബര്‍ത്ഡേ അമ്മ. മിസ് യു. ഐ ലവ് യു അമ്മ. ഞാന്‍ മരിക്കുകയാണ്. ദയവായി. സന്തോഷമായിരിക്കുക, ഈ സ്കൂളില്‍ നിന്ന് എന്റെ ഫീസ് വാങ്ങുക. ദയവായി സന്തോഷിക്കൂ, എന്നായിരുന്നു കുറിപ്പില്‍ ഉണ്ടായിരുന്നത്.

ശനിയാഴ്ച അര്‍ധ രാത്രിയാണ് കുട്ടി മരിച്ചതെന്നാണ് നിഗമനം. ഞായറാഴ്ച രാവിലെ ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ഥികള്‍ പൂര്‍വജിനെ മരിച്ച നിലയില്‍ കാണുകയും മാനജ്‌മെന്റിനെ അറിയിക്കുകയുമായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ പിന്നീട് ഹോസ്റ്റലില്‍ എത്തി. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular