Monday, May 6, 2024
HomeUSAഐ.ഓ.സി വൈസ് ചെയർ ജോർജ് എബ്രഹാം ലോക കേരള സഭ അംഗം

ഐ.ഓ.സി വൈസ് ചെയർ ജോർജ് എബ്രഹാം ലോക കേരള സഭ അംഗം

ന്യൂയോർക്ക്:  ഈ മാസം 16,17,18  തീയതികളിൽ തിരുവനന്തപുരത്തു നടക്കുന്ന മൂന്നാം ലോക കേരള  സഭയിൽ ഇന്ത്യൻ ഓവർസീസ് കോൺഗസ് വൈസ് ചെയർമാനും എഴുത്തുകാരനും മുൻ യു.എൻ. ഉദ്യോഗസ്ഥനുമായ  ജോർജ് എബ്രഹാമും അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. നിയമന  അറിയിപ്പ്  നേരത്തെ ലഭിച്ചിരുന്നു.
കഴിഞ്ഞതവണ കോൺഗ്രസ് അനുകൂല സംഘടനകൾ ലോക കേരളം സഭയിൽ നിന്ന് വിട്ടു നിന്നുവെങ്കിലും ഇത്തവണ സഹകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
അമേരിക്കയിൽ  ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് തൊണ്ണൂറുകളിൽ രൂപം കൊണ്ടത് ജോർജ് എബ്രഹാമിന്റെ വസതിയിൽ വച്ചായിരുന്നു. തുടർന്ന് ദീർഘകാലം ഐ.എൻ.ഓസി. ജനറൽ സെക്രട്ടറിയായി. ഐ എൻ ഒ സിയുടെ ക്ഷണപ്രകാരം 2001 ൽ ന്യൂയോർക്കിലെത്തിയ സോണിയാഗാന്ധിയാണ് അതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. സോണിയാഗാന്ധിയുടെ കൂടെ മുൻ പ്രധാനമന്ത്രി മന്മോഹൻസിങ്, മുൻ വിദേശകാര്യമന്ത്രി നട്വർ സിങ്, മുരളി ദിയോറ, ജയറാം രമേശ് എന്നിവരും സന്നിഹിതരായിരുന്നു. ന്യൂയോർക്കിലെ ഷെറട്ടൺ ഹോട്ടലിലായിരുന്നു ചടങ്ങ്.
പിന്നീട് സംഘടനയുടെ പ്രസിഡന്റായി. സാം പിത്രോദയുടെ നേതൃത്വത്തിൽ സംഘടനകൾ എല്ലാം ഒന്നായി ഇന്ത്യൻ ഓവര്സീസ്  കോൺഗ്രസ് രൂപീകൃതമായപ്പോൾ അതിന്റെ വൈസ് ചെയർ റ ആയി. ആ സ്ഥാനത്ത്  തുടരുന്നു.
ഇതിനു പുറമെ മികച്ച എഴുത്തൂകാരനുമാണ്. ഇംഗ്ലീഷില്‍ എഴുതുന്ന രാഷ്ട്രീയ ലേഖനങ്ങള്‍ ഇ-മലയാളി, ഇന്ത്യാ ലൈഫ്, ഇന്ത്യൻ പനോരമ, മലയാള മനോരമ  തുടങ്ങി വിവിധ പ്രസിദ്ധീകരണങ്ങളില്‍ തുടർച്ചയായി  പ്രസിദ്ധീകരിക്കുന്നു. 54  വര്‍ഷം അമേരിക്കയില്‍ താമസിച്ചിട്ടും ഇപ്പോഴും ഇന്ത്യന്‍ പൗരനാണ്.
80 ബില്യണിലേറെ കൈകാര്യം ചെയ്യുന്ന യു.എൻ. പെൻഷൻ ഫണ്ട് ചീഫ് ടെക്‌നോളജി ഓഫീസറായാണ്  റിട്ടയർ ചെയ്തത്.
പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കുമെന് ജോർജ് എബ്രഹാം പറഞ്ഞു. ഒട്ടേറെ പേര് അമേരിക്കയിൽ നിന്ന്   സഭയിൽ അംഗങ്ങളാണ്. അനുകൂലമായ മാറ്റങ്ങൾക്കു വേണ്ടി കൂട്ടായി ആവശ്യമുയർത്താൻ ശ്രമിക്കും.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular