Saturday, May 4, 2024
HomeKeralaപേരാമ്ബ്രയില്‍ സിപിഐ എം ഓഫീസിന്‌ തീവെച്ചു

പേരാമ്ബ്രയില്‍ സിപിഐ എം ഓഫീസിന്‌ തീവെച്ചു

കോഴിക്കോട്> പേരാമ്ബ്ര വാല്യക്കോട് സിപിഐ എം ഓഫീസിന് തീയിട്ടു. വാല്യക്കോട് ടൗണ്‍ ബ്രാഞ്ച് ഓഫീസിനാണ് തിയിട്ടത്.

സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സിപിഐ എം ആരോപിച്ചു.

ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് സിപിഐ എം വാല്യക്കോട് ടൗണ്‍ ബ്രാഞ്ച് ഓഫീസിന് തീയിട്ടത്. ഓഫീസിനുള്ളില്‍ അതിക്രമിച്ച്‌ കയറി തീയിടുകയായിരുന്നു. ഓഫീസിലെ ഫര്‍ണ്ണിച്ചറുകളും ഫയലുകളും കത്തി നശിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സിപിഐ എം ആരോപിച്ചു.

സംഭവത്തില്‍ പേരാമ്ബ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോണ്‍ഗ്രസ് കരിദിനാചരണത്തിന് പിന്നാലെ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വലിയതോതിലുള്ള അക്രമമാണ് അരങ്ങേറുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular