Saturday, May 4, 2024
HomeKeralaരണ്ടു മാസം മുന്‍പ് ഉദ്ഘാടനം ചെയ്ത ആശുപത്രിയുടെ സീലിങ് തകര്‍ന്നു

രണ്ടു മാസം മുന്‍പ് ഉദ്ഘാടനം ചെയ്ത ആശുപത്രിയുടെ സീലിങ് തകര്‍ന്നു

കൊല്ലം: രണ്ടു മാസം മുന്‍പ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്ത ​കൊല്ലത്തെ ആശുപത്രിയുടെ സീലിങ് തകര്‍ന്നു.

പത്തനാപുരം തലവൂര്‍ ആയുര്‍വേദ ആശുപത്രിയുടെ സീലിങ്ങാണ് തകര്‍ന്നു വീണത്. കെ.ബി ഗണേഷ്കുമാറിന്റെ എംഎല്‍എ ഫണ്ടില്‍ നിന്നും മൂന്ന് കോടി രൂപ ചിലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. സര്‍ക്കാര്‍ സ്ഥാപനമായ ‘നിര്‍മിതി’ക്കായിരുന്നു നിര്‍മാണച്ചുമതല.

വ്യാഴാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തില്‍ രോഗികള്‍ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആശുപത്രിയിലെ ഹാളിന് മുകളില്‍ പാകിയ സീലിങ് ആണ് ഇളകി വീണത്. രാത്രിയായതിനാല്‍ ആളുകള്‍ വാര്‍ഡിലേക്ക് പോയിരുന്നു.

നേരത്തെ ആശുപത്രി കെട്ടിടം വൃത്തിയായി പരിപാലിക്കുന്നില്ലെന്ന് ആരോപിച്ച്‌ കെ.ബി ഗണേഷ്കുമാര്‍ എംഎല്‍എ ഡോക്ടറെ വിമര്‍ശിക്കുകയും നിലം തൂത്ത് വൃത്തിയാക്കുകയും ചെയ്തത് വിവാദമായിരുന്നു. വാങ്ങുന്ന ശമ്ബളത്തിനോട് അല്‍പമെങ്കിലും കൂറ് കാണിക്കണ്ടേയെന്നും താന്‍ ഇപ്പോള്‍ തറ തൂക്കുന്നത് ഇവിടെയുള്ള ഡോക്ടര്‍മാര്‍ക്കും ജോലിക്കാര്‍ക്കും ലജ്ജ തോന്നാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആശുപത്രി പരിസരം വൃത്തി ഹീനമായി കിടക്കുന്നവെന്ന പരാതിയിലായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. ഇതിനുപിന്നാലെയാണ് ഉദ്ഘാടനം ചെയ്ത് രണ്ടു മാസം പൂര്‍ത്തിയാകും മുമ്ബ് സീലിങ് തകര്‍ന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular