Thursday, May 2, 2024
HomeIndiaനുപൂര്‍ ശര്‍മ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുണ്ട്: ഉവൈസി

നുപൂര്‍ ശര്‍മ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുണ്ട്: ഉവൈസി

ഹൈദരാബാദ്: പ്രവാചകനിന്ദ നടത്തിയതിന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ബി.ജെ.പി വക്താവ് നുപൂര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി ആവശ്യപ്പെട്ടു.

നുപൂര്‍ ശര്‍മ വൈകാതെ വലിയ നേതാവായി ഉയര്‍ത്തിക്കാട്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും ഉവൈസി പറഞ്ഞു.

“നുപൂര്‍ ശര്‍മയെ അറസ്റ്റ് ചെയ്യുകയും രാജ്യത്തെ നിയമമനുസരിച്ച്‌ നടപടിയെടുക്കുകയും വേണം. ഭരണഘടനാ പ്രകാരമുള്ള നടപടിയാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. അടുത്ത ആറോ ഏഴോ മാസത്തിനുള്ളില്‍ നുപൂര്‍ ശര്‍മ വലിയ നേതാവായി ഉയര്‍ത്തപ്പെട്ടേക്കാം. നുപൂര്‍ ശര്‍മയെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാനിടയുണ്ട്”- ഉവൈസി പറഞ്ഞു.

നുപൂര്‍ ശര്‍മയെ ബി.ജെ.പി സംരക്ഷിക്കുകയാണെന്ന് ഉവൈസി പറഞ്ഞു- “ബി.ജെ.പി നുപൂര്‍ ശര്‍മയെ സംരക്ഷിക്കുന്നു, ഞങ്ങള്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടും അദ്ദേഹം ഒരക്ഷരം മിണ്ടിയില്ല. എ.ഐ.എം.ഐ.എം നല്‍കിയ പരാതിയില്‍ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊലീസിനെ ഡല്‍ഹിയിലേക്ക് അയയ്ക്കാന്‍ ഈ സംസ്ഥാനത്തെ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു”.

ഉത്തര്‍പ്രദേശിലെ ബുള്‍ഡോസര്‍ രാജിനെയും ഉവൈസി വിമര്‍ശിച്ചു- “പ്രയാഗ് രാജില്‍ അഫ്രീന്‍ ഫാത്തിമയുടെ വസതി നിങ്ങള്‍ എന്തിനാണ് തകര്‍ത്തത്? അഫ്രീന്‍റെ പിതാവ് പ്രതിഷേധം സംഘടിപ്പിച്ചതാണ് കാരണം. നീതിയാണ് ഭരണഘടനയുടെ അടിസ്ഥാന ഘടകം. കോടതിയാണ് അഫ്രീന്‍റെ പിതാവ് കുറ്റക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത്. കോടതി നീതി ചെയ്യും. കോടതി ഒരിക്കലും ഭാര്യയെയും മക്കളെയും ശിക്ഷിക്കില്ല”

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് നസീം ഖാനും നുപൂര്‍ ശര്‍മയെയും നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗ്യാന്‍വാപി മസ്ജിദ് സംബന്ധിച്ച ടെലിവിഷന്‍ ചര്‍ച്യ്ക്കിടെയാണ് നുപൂര്‍ ശര്‍മ പ്രവാചകനെ അധിക്ഷേപിച്ചത്. തുടര്‍ന്ന് പഞ്ചാബ്, ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധമുണ്ടായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular