Tuesday, May 7, 2024
HomeUSAവീട്ടുജോലി ചെയ്യാനും കടയില്‍ പോകാനും ഹ്യൂമനോയ്ഡ് റോബോട്ടുകള്‍; 2025ല്‍ വിപണിയില്‍ വരുമെന്ന് ഇലോണ്‍ മസ്ക്

വീട്ടുജോലി ചെയ്യാനും കടയില്‍ പോകാനും ഹ്യൂമനോയ്ഡ് റോബോട്ടുകള്‍; 2025ല്‍ വിപണിയില്‍ വരുമെന്ന് ഇലോണ്‍ മസ്ക്

ടയില്‍ പോയി സാധനങ്ങള്‍ വാങ്ങാനും, മുഷിപ്പിക്കുന്ന വീട്ടുജോലികള്‍ ചെയ്യാനുമൊക്കെ റോബോട്ടുകള്‍ വരും എന്ന് ഇലോണ്‍ മസ്ക് നേരത്തെ അവകാശപ്പെട്ടിരുന്നു.

ഇപ്പോള്‍ ഒപ്ടിമസ് എന്ന റോബോട്ടിന്റെ ആദ്യ പതിപ്പ് 2025 അവസാനം വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തിക്കാന്‍ സാധിച്ചേക്കുമെന്നാണ് ടെസ്‌ലാ മേധാവി ഇലോണ്‍ മസ്ക് പറയ്യുന്നത്. ടെസ്‌ലാ കമ്ബനിയുടെ ഉപവിഭാഗമാണ് ഒപ്ടിമസ് റോബോട്ടിനെ നിർമിക്കുന്നത്. കമ്ബനിയില്‍ ബംമ്ബിള്‍ബീ എന്ന പേരിലാണ് ഒപ്ടിമസ് അറിയപ്പെടുന്നത്. എകദേശം 5 ലക്ഷം രൂപയായിരിക്കും ഒപ്ടിമസിന്റെ വില.

ഹ്യൂമനോയിഡ് റോബോട്ട് എന്നാല്‍ മനുഷ്യാകാരമുള്ള റോബോട്ട് എന്നാണ്. ഹ്യൂമനോയിഡ് തന്നെയായിരിക്കണമെന്ന് മസ്‌കിന് നിര്‍ബന്ധമായിരുന്നത്രെ. നിലവില്‍ ടെസ്‌ലയാണ് ഏറ്റവും മികച്ച ഹ്യൂമനോയിഡ് നിര്‍മാതാക്കള്‍ എന്നാണ് മസ്ക് അവകാശപ്പെടുന്നത്. ഏറ്റവുമധികം റോബോട്ടുകളെ പുറത്തിറക്കാന്‍ വേണ്ട ഫാക്ടറി സജ്ജീകരണങ്ങളും ടെസ്‌ലയ്ക്ക് ഉണ്ട്. 2024 അവസാനത്തോടെ ഫാക്ടറിക്കുള്ളില്‍ ചെറിയ കാര്യങ്ങള്‍ ചെയ്തു തുടങ്ങാന്‍ ഒപ്ടിമസിനു സാധിച്ചേക്കുമെന്ന് മസ്‌ക് മാധ്യമങ്ങളോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular