Thursday, May 2, 2024
HomeIndiaഅഗ്നിപഥ് പ്രതിഷേധം; സൈനിക പരീക്ഷ പരിശീലന കേന്ദ്രങ്ങള്‍ നോട്ടപ്പുള്ളികള്‍, ബിഹാറില്‍ കേസ്

അഗ്നിപഥ് പ്രതിഷേധം; സൈനിക പരീക്ഷ പരിശീലന കേന്ദ്രങ്ങള്‍ നോട്ടപ്പുള്ളികള്‍, ബിഹാറില്‍ കേസ്

പാറ്റ്ന: അഗ്നിപഥ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബീഹാറില്‍ രണ്ട് സൈനിക പരീക്ഷ പരിശീലന കേന്ദ്രങ്ങള്‍ക്കെതിരെ കേസ് എടുത്തു.

മുസോഡിയിലെ റെയില്‍വേ സ്റ്റേഷന്‍ കത്തിക്കലുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്. പാട്നയിലെ നാലും, പാലിഗഞ്ചിലെ രണ്ട് സെന്ററുകളും നീരീക്ഷണത്തിലാണ്. യൂട്യൂബും, വാട്സാപ്പ് വീഡിയോയും വഴി ചില സ്ഥാപന ഉടമകള്‍ ആക്രമണത്തിന് ആഹ്വാനങ്ങള്‍ നടത്തിയെന്നാണ് പൊലീസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് ബീഹാറില്‍ ഇതുവരെ അറസ്റ്റിലായത് 718 പേരാണ്.

അഗ്നിപഥ് പദ്ധതി പിന്‍വലിക്കും വരെ ബീഹാറില്‍ പ്രക്ഷോഭം തുടരുമെന്ന് ആര്‍ ജെ ഡി ദേശീയ വക്താവ് മൃത്യുഞ്ജയ് തിവാരി ഏഷ്യാനെറ്റ് ന്യൂസിനോട്. പ്രക്ഷോഭം പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയെന്ന് ആരോപിക്കുന്ന ബി ജെ പി തൊഴില്‍ ഇല്ലാത്ത യുവാക്കളെ അപമാനിക്കുകയാണ്. ബി ജെ പി – ജെഡിയു സഖ്യം അധികകാലം മുന്നോട്ട് പോകില്ല. അഗ്നിപഥിന് പിന്നാലെ തര്‍ക്കം രൂക്ഷമാകുകയാണ്. ജെഡിയു എത്തിയാല്‍ സഖ്യമെന്നതില്‍ തീരുമാനം തേജസ്വി യാദവ് ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കളുടേതാണ്. ആക്രമ സമരം ഒന്നിനും പരിഹാരമല്ല. സമാധാനപരമായ സമരത്തിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ മാറണമെന്നാണ് ആദ്യര്‍ത്ഥനയെന്നും മൃത്യുഞ്ജയ് തിവാരി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular