Saturday, May 4, 2024
HomeKeralaഅട്ടപ്പാടി മധു കൊലപാതക കേസ്; സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചു

അട്ടപ്പാടി മധു കൊലപാതക കേസ്; സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചു

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.രാജേന്ദ്രന്‍ രാജിവെച്ചു.

വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. നിലവിലെ അഡീഷണല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.രാജേഷ് എം.മേനോനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവിന്റെ അമ്മ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ മധുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് ഇദ്ദേഹത്തെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചത്.

വാളയാറില്‍ രണ്ട് പെണ്‍കുട്ടികളുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലും ഇദ്ദേഹമാണ് ഹൈക്കോടതിയില്‍ ഹാജരായത്. തുടര്‍ന്ന് അന്വേഷണം സി.ബി.ഐക്ക് കൈമാറി. ജൂണ്‍ എട്ടിന് വിചാരണ ആരംഭിച്ചതിന് ശേഷം രണ്ട് പ്രധാന സാക്ഷികള്‍ കൂറുമാറിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രോസിക്യൂഷന്റെ വീഴ്ചയാണിതെന്ന് ആരോപിച്ച്‌ മധുവിന്റെ അമ്മയും സഹോദരിയും രംഗത്തെത്തിയത്. പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രനെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്റെ കുടുംബം ചീഫ് സെക്രട്ടറിക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും കത്തയച്ചിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular