Thursday, May 2, 2024
HomeIndiaഭഗവന്ത് മന്‍ ഇന്ന് വിവാഹിതനാകുന്നു

ഭഗവന്ത് മന്‍ ഇന്ന് വിവാഹിതനാകുന്നു

പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ ഭഗവന്ത് മന്‍ ഇന്ന് വിവാഹിതനാകുന്നു.
ചണ്ഡിഗഢിലെ വസതിയില്‍ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം. പഞ്ചാബ് സ്വദേശിയായ ഡോ. ഗുര്‍പ്രീത് കൗറാണ് ആണ് വധു.ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുക.

പദവിയിലിരിക്കെ വിവാഹിതനാകുന്ന നാലാമത്തെ മുഖ്യമന്ത്രിയാണ് ഭഗവന്ത് സിംഗ് മന്‍.പഞ്ചാബ് സ്വദേശിയായ ഡോ. ഗുര്‍പ്രീത് കൗര്‍ ആണ് വധു.മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടക്കുന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുക്കുക. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുക്കും.

48കാരനായ ഭഗവന്ത് മനിന്റെ രണ്ടാം വിവാഹമാണിത്. 6 വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് ആദ്യ ഭാര്യ ഇന്ദര്‍പ്രീത് കൗറുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയത്. ഈ ബന്ധത്തില്‍ രണ്ട് മക്കളാണുള്ളത്.ആദ്യ ഭാര്യയും മക്കളും ഇപ്പോള്‍ അമേരിക്കയിലാണ് താമസം.

ഭഗവന്ത് മന്‍ പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ചടങ്ങില്‍ പങ്കെടുക്കാനായി ഇരുവരും അമേരിക്കയില്‍ നിന്നും എത്തിയിരുന്നു.രാഷ്ട്രീയ പ്രവേശനത്തിന് മുമ്ബ് നടനായും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായും തിളങ്ങിയ ആളാണ് ഭഗവന്ത് മന്‍. 2014 മുതല്‍ സഗ്രൂരില്‍ നിന്നുള്ള ലോക്സഭാംഗമായിരുന്നു. 2014ലാണ് ഭഗവന്ത് മന്‍ ആം ആദ്മി പാര്‍ട്ടിയില് ചേരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular