Thursday, May 2, 2024
HomeKeralaറോഡിലെ പടുകുഴി ബീച്ചാക്കി മാറ്റി; വെയിലുകാഞ്ഞും സൊറ പറഞ്ഞും നാട്ടുകാര്‍

റോഡിലെ പടുകുഴി ബീച്ചാക്കി മാറ്റി; വെയിലുകാഞ്ഞും സൊറ പറഞ്ഞും നാട്ടുകാര്‍

അധികാരികളുടെ കെടുകാര്യസ്ഥതയില്‍ പൊറുതിമുട്ടിയ നാട്ടുകാര്‍ വ്യത്യസ്ഥമായൊരു പ്രതിഷേധവുമായി രംഗത്ത്. മധ്യപ്രദേശിലെ അനുപ്പൂര്‍ ജില്ലയിലാണ് സംഭവം.

അനുപ്പൂരിനും ബിജുരി മനേന്ദ്രഗഢിനുമിടയിലുള്ള റോഡ് മാസങ്ങളായി തകര്‍ച്ചയിലാണ്. എന്നാല്‍ അധികൃതര്‍ ഇത് പരിഗണിക്കുകയോ റോഡ് അറ്റകുറ്റപ്പണി ചെയ്യുകയോ ഉണ്ടായില്ല. മധ്യപ്രദേശ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് റോഡ് തകര്‍ച്ച മാധ്യമ ശ്രദ്ധയില്‍ക്കൊണ്ടുവരാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്.

തുടര്‍ന്ന് പ്രദേശവാസികള്‍ ഒന്നിച്ച്‌ റോഡിലെ കൂറ്റന്‍ കുഴി ബീച്ചാക്കി മാറ്റുകയായിരുന്നു. റോഡിന്റെ വശങ്ങളില്‍ ചെടികള്‍ വച്ചുപിടിപ്പിച്ചും ബഞ്ചുകളും ഭക്ഷണ ശാലകളും സ്ഥാപിച്ചുമാണ് ഇവര്‍ കടല്‍ത്തീരത്തിന്റെ പ്രതീതി സൃഷ്ടിച്ചത്. പ്രതിഷേധക്കാര്‍ ഒരു വലിയ കുഴിക്ക് നടുവില്‍ കസേരകള്‍ ക്രമീകരിക്കുകയും വെള്ളക്കെട്ടിനുള്ളില്‍ ഇരുന്ന് ലഘുഭക്ഷണം ആസ്വദിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകനായ രവീഷ് പാല്‍ സിങ് ഈ സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് സംഗതി വൈറലായത്. മധ്യപ്രദേശില്‍ പോലും ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു ബീച്ചിന്റെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താമെന്ന് രവീഷ് പാല്‍ ട്വീറ്റില്‍ കുറിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ കുഴികള്‍ നിറഞ്ഞ റോഡില്‍ വെള്ളം നിറഞ്ഞത് പ്രദേശവാസികളുടെ യാത്രാദുരിതം വര്‍ധിപ്പിച്ചിരുന്നു. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പലതവണ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായിരുന്നില്ല. കല്‍ക്കരി കയറ്റുന്ന വലിയ ഡമ്ബറുകള്‍ പതിവായി ഈ റോഡിലൂടെ ഓടുന്നതും റോഡിന്റെ അവസ്ഥ മോശമാകാന്‍ കാരണമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular