Wednesday, May 8, 2024
HomeKeralaഅങ്ങാടിപ്പുറം മേല്‍പാലത്തില്‍ ചരക്ക് ലോറി മറിഞ്ഞു

അങ്ങാടിപ്പുറം മേല്‍പാലത്തില്‍ ചരക്ക് ലോറി മറിഞ്ഞു

അങ്ങാടിപ്പുറം: ദേശീയപാതയില്‍ അങ്ങാടിപ്പുറം മേല്‍പാലം തുടങ്ങുന്നേടത്ത് വീണ്ടും ചരക്ക് ലോറി മറിഞ്ഞു. പെരിന്തല്‍മണ്ണ ഭാഗത്തുനിന്ന് മലപ്പുറം ഭാഗത്തേക്ക് പോവുന്ന ലോറിയാണ് മറിഞ്ഞത്.

ഡ്രൈവര്‍ക്ക് പുറമെ ഒരു ജീവനക്കാരന്‍ കൂടി ഉണ്ടായിരുന്നു.

രണ്ടുവരിയായി വരുന്ന റോഡ് മേല്‍പാലത്തിലേക്ക് വീതി കുറഞ്ഞ് ഒറ്റവരിയായി കയറുന്നതിനാല്‍ കൈവരികൂടി തകര്‍ത്ത് മുന്നോട്ട് പോയി മറിയുകയായിരുന്നു. സോപ്പുമായി തൃശൂര്‍ ഭാഗത്ത് നിന്ന് വരുന്ന ലോറിയാണ് ബുധനാഴ്ച പുലര്‍ച്ചെ അപകടത്തില്‍പെട്ടത്.

ജീവനക്കാരന് കൈക്ക് ചെറിയ പരിക്കേറ്റു. പതിവായി അപകടം നടക്കുന്ന ഇവിടെ മോട്ടോര്‍വാഹന വകുപ്പോ മരാമത്ത് വിഭാഗമോ സൂചന ബോര്‍ഡുകള്‍ വെച്ചിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular