Thursday, May 2, 2024
HomeIndiaപഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ കല്യാണം ഇന്ന്

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ കല്യാണം ഇന്ന്

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ഭാഗവന്ത് മാനിന്റെ വിവാഹം ഇന്ന്. ചണ്ഡീഗഡില്‍ സംഘടിപ്പിച്ച സ്വകാര്യ ചടങ്ങിലാണ് വിവാഹം നടക്കുക.

48 കാരനായ ഭഗവന്ത് മാന്‍ ഡോ. ഗുര്‍പ്രീത് കൗറിനെയാണ് വിവാഹം ചെയ്യുന്നത്. മുന്‍ സ്റ്റാന്‍ഡ് അപ് കൊമേഡിയനായ മാന്‍ ആറ് വര്‍ഷം മുമ്ബാണ് ആദ്യ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയത്.

കുരുക്ഷേത്ര ജില്ലയിലെ പെഹോവ സ്വദേശിയാണ് 32കാരിയായ ഗുര്‍പ്രീത് കൗര്‍. രാജ് കൗറും കര്‍ഷകനായ ഇന്ദ്രജിത് സിങ്ങുമാണ് മാതാപിതാക്കള്‍. വര്‍ഷങ്ങളായി മാനിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ഗുര്‍പ്രീതിന്റെ കുടുംബം.

ഹരിയാനയിലെ മൗലാനയിലുള്ള മഹാറിഷി മാര്‍ക്കണ്ഡേശ്വര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ഗോള്‍ഡ് മെഡലോടുകൂടിയാണ് ഡോ. ഗുര്‍പ്രീത് കൗര്‍ പഠനം പൂര്‍ത്തിയാക്കിയത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗുര്‍പ്രീത് ഭഗവന്ത് മാനിനെ സഹായിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular