Friday, May 3, 2024
HomeIndiaഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും യുദ്ധവിമാനം പറത്തി ചൈനയുടെ പ്രകോപനം

ഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും യുദ്ധവിമാനം പറത്തി ചൈനയുടെ പ്രകോപനം

ഡല്‍ഹി: യുദ്ധവിമാനം പറത്തി അതിര്‍ത്തിയില്‍ വീണ്ടും ചൈന പ്രകോപനം ഉയര്‍ത്തി. യുദ്ധവിമാനം അതിര്‍ത്തിക്കരുകില്‍കൂടി പറത്തി ചൈന.

കിഴക്കന്‍ ലഡാക്കില്‍ നിയന്ത്രണ രേഖയോട് ചേര്‍ന്നാണ് ചൈനീസ് യുദ്ധവിമാനം പറന്നത്. എന്നാല്‍, ഏത് ദിവസമാണ് ചൈനീസ് പ്രകോപനമുണ്ടായതെന്ന വിവരം പ്രതിരോധവകുപ്പ് പറത്തുവിട്ടിട്ടില്ല. കഴിഞ്ഞമാസം അവസാനം പുലര്‍ച്ചെ നാലുമണിയോടെയാണ് കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് യുദ്ധവിമാനം ഇന്ത്യന്‍ അതിര്‍ത്തിക്കടുത്ത് പ്രത്യക്ഷപ്പെട്ടത്.

മേഖലയില്‍ ചൈനീസ് വ്യോമസേന വന്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് സംഭവം. S 400 പോലുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങളും ഈ അഭ്യാസത്തില്‍ ചൈന ഉപയോഗിച്ചിരുന്നു. യുദ്ധവിമാനം തന്നെയാണെന്ന് മനസ്സിലാക്കിയതോടെ ജാഗ്രതയും കരുതലും കടുപ്പിച്ചു. റഡാറുകളില്‍ ചൈനീസ് പോര്‍വിമാനത്തിന്റെ സാന്നിധ്യം സ്വീകരിച്ചതോടെ ഇന്ത്യന്‍ വ്യോമസേനയും പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular