കൊല്ലം: കുളത്തൂപ്പുഴയില്‍ വനത്തില്‍ അതിക്രമിച്ചു കയറി കാട്ടാനകളെ പ്രകോപിപ്പിച്ച് വിഡിയോ ചിത്രീകരിച്ച യൂട്യൂബര്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ്.
കിളിമാനൂര്‍ സ്വദേശി അമല അനുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ യൂട്യൂബറെ കാട്ടാന ഓടിക്കുകയായിരുന്നു.
7 മാസം മുമ്ബ് മാമ്ബഴത്തറ വനമേഖലയിലാണ് വിഡിയോ ചിത്രീകരിച്ചത്. യൂട്യൂബറെ കാട്ടാന ഓടിക്കുന്ന വിഡിയോ വൈറലായതോടെ വനം വകുപ്പ് കേസ് എടുക്കുകയായിരുന്നു.
7 മാസം മുമ്ബ് മാമ്ബഴത്തറ വനമേഖലയിലാണ് വിഡിയോ ചിത്രീകരിച്ചത്. യൂട്യൂബറെ കാട്ടാന ഓടിക്കുന്ന വിഡിയോ വൈറലായതോടെ വനം വകുപ്പ് കേസ് എടുക്കുകയായിരുന്നു.
കാട്ടില്‍ ഹെലികാം പറത്തിയതോടെയാണ് കാട്ടാന വിരണ്ടോടിയത്. ഇതിന് ശേഷം കാട്ടാത വിഡിയോ ചിത്രീകരിച്ചവരെ ഓടിക്കുകയായിരുന്നു. വലിയ അപകടത്തില്‍ നിന്നാണ് ഇവര്‍ രക്ഷപ്പെട്ടത്. വനത്തില്‍ അതിക്രമിച്ച് കയറിയതിന് ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.