Monday, May 6, 2024
HomeIndiaപുഴയില്‍ വീണയാളെ രക്ഷിക്കാന്‍ ശക്തമായ ഒഴുക്കിലേക്ക് എടുത്തു ചാടി പൊലിസ് ഉദ്യോഗസ്ഥര്‍

പുഴയില്‍ വീണയാളെ രക്ഷിക്കാന്‍ ശക്തമായ ഒഴുക്കിലേക്ക് എടുത്തു ചാടി പൊലിസ് ഉദ്യോഗസ്ഥര്‍

ന്യൂഡല്‍ഹി: പുഴയില്‍ വീണയാളെ രക്ഷിക്കാനായി ശക്തമായ ഒഴുക്കിലേക്ക് എടുത്തു ചാടി രണ്ട് പൊലിസ് ഉദ്യോഗസ്ഥര്‍.

മഹാരാഷ്ട്രയിലാണ് സംഭവം. ഒഴുക്കിലേക്ക് ധൈര്യസമേതം എടുത്തുചാടി ഒരു ജീവന്‍ രക്ഷിച്ച പൊലിസുകാരുടെ പ്രവര്‍ത്തിക്ക് വന്‍ കൈയടിയാണ് സമൂഹ മാധ്യമങ്ങളില്‍. എന്‍.സി.പി നേതാവും എം.പിയുമായ സുപ്രിയ സുലെയും വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

പുനെ ദത്തെവാഡിയിലെ കോണ്‍സ്റ്റബിളായ സദ്ദാം ശൈഖും അജിത് പൊക്കറെയുമാണ് ഒഴുക്കില്‍ പെട്ടയാളെ രക്ഷിച്ചത്. ശിവാനെ ബാഗുല്‍ ഉദയനിലെ പുഴയിലാണ് നാട്ടുകാരിലൊരാള്‍ ഒഴുക്കില്‍ പെട്ടത്.

പൊലിസുകാര്‍ അവരുടെ ജീവന്‍ തൃണവത്കരിച്ചാണ് ഒഴുക്കിലേക്ക് എടുത്തുചാടിയത്. അവരുടെ ധൈര്യത്തെ അഭിനന്ദിക്കണമെന്നും സുപ്രിയ സുലെ ട്വിറ്ററില്‍ കുറിച്ചു. പൊലിസുകാരുടെ ധൈര്യത്തെ അഭിനന്ദിച്ച്‌ നിരവധി പേരാണ് രംഗത്തെത്തിയത്.

മഹാരാഷ്ട്രയില്‍ ശക്തമായ മണ്‍സൂണ്‍ അനുഭവപ്പെടുന്നുണ്ട്. പല ജില്ലകളില്‍ വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കുകയും സാഹചര്യം നിരീക്ഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളില്‍ കഴിയുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നതുള്‍പ്പെടെ നടപടികള്‍ സ്വീകരിക്കാനും അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular