Saturday, April 27, 2024
HomeIndiaകെന്റിനായി കൗണ്ടി അരങ്ങേറ്റം, 5 വിക്കറ്റ് നേടി നവ്ദീപ് സൈനി

കെന്റിനായി കൗണ്ടി അരങ്ങേറ്റം, 5 വിക്കറ്റ് നേടി നവ്ദീപ് സൈനി

കെന്റിനായി തന്റെ കൗണ്ടി അരങ്ങേറ്റത്തില്‍ അഞ്ച് വിക്കറ്റ് നേട്ടവുമായി നവ്ദീപ് സൈനി. 18 ഓവറില്‍ വെറും 72 റണ്‍സ് വിട്ട് നല്‍കിയാണ് ഇന്ത്യന്‍ താരം ഈ അഞ്ച് വിക്കറ്റുകള്‍ നേടിയത്.

ഈ പ്രകടനത്തിന്റെ ബലത്തില്‍ എതിരാളികളായ വാര്‍വിക്ക്ഷയറിനെ കെന്റ് 225 റണ്‍സില്‍ എറിഞ്ഞിടുകയായിരുന്നു.

നേരത്തെ കെന്റ് തങ്ങളുടെ ആദ്യ ഇന്നിംഗ്സില്‍ വെറും 165 റണ്‍സിന് ഓള്‍ഔട്ട് ആയിരുന്നു. പക്ഷേ സൈനിയുടെ പ്രകടനം കെന്റിന് 60 റണ്‍സ് ലീഡ് മാത്രം വഴങ്ങേണ്ട സാഹചര്യം സൃഷ്ടിച്ചെടുക്കുകയായിരുന്നു.

രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത കെന്റ് 198/4 എന്ന നിലയിലാണ്. 138 റണ്‍സിന്റെ ലീഡാണ് കെന്റിന്റെ കൈവശമുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular