Sunday, May 5, 2024
HomeUSAവാനരവസൂരി വൈറസ് പുതിയ ലൈംഗിക രോഗമായി മാറിയേക്കാമെന്ന് ആശങ്ക

വാനരവസൂരി വൈറസ് പുതിയ ലൈംഗിക രോഗമായി മാറിയേക്കാമെന്ന് ആശങ്ക

വാഷിംഗ്ടണ്‍: () അമേരികയില്‍ വാനരവസൂരി പടരുന്നത് കാരണം പുതിയ ലൈംഗിക രോഗം ഉണ്ടാകാന്‍ കാരണമാകുമെന്ന് റിപോര്‍ട്.

മുഖക്കുരു പോലുള്ള മുഴകള്‍ക്ക് കാരണമാകുന്ന വൈറസ് ദൃഢമാകുന്നതിന് മുമ്ബ് പ്രതിരോധശേഷി നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് ചില ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഗൊണോറിയ, ഹെര്‍പസ്, എച് ഐ വി എന്നിങ്ങനെയുള്ള സ്ഥായിയായ ലൈംഗിക രോഗമായി മാറുന്ന തരത്തില്‍ ഇത് വളരെ വ്യാപകമാകുമെന്ന് ചിലര്‍ ഭയപ്പെടുന്നുണ്ടെങ്കിലും അതിനോട് വിദഗ്ധര്‍ യോജിക്കുന്നില്ല. എന്നാല്‍ ആര്‍ക്കും ഒരും ഉറപ്പില്ല, ചിലര്‍ പറയുന്നത്, പരിശോധനയും വാക്‌സിനുകളും രോഗം പൊട്ടിപ്പുറപ്പെടുന്നത് തടയാനാകുമെന്നാണ്.

രണ്ട് മാസം മുമ്ബായി വാനരവസൂരി ആഗോളതലത്തില്‍ വ്യാപകമായതിനെ തുടര്‍ന്ന് ഇതുവരെ 2,800-ലധികം കേസുകള്‍ യുഎസില്‍ റിപോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 99 ശതമാനവും മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. എത്ര വേഗത്തിലാണ് വൈറസ് പടര്‍ന്നതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പില്ല.

രോഗനിര്‍ണയം നടത്തിയ ആളുകളെക്കുറിച്ച്‌ പരിമിതമായ വിവരങ്ങള്‍ മാത്രമേ അവര്‍ക്കുള്ളൂ, വാനരവസൂരി ബാധിതരായ എത്ര പേര്‍ ഇതറിയാതെ പ്രചരിപ്പിക്കുമെന്നോ വാക്സിനുകളും ചികിത്സകളും എത്രത്തോളം നന്നായി പ്രവര്‍ത്തിക്കുന്നെന്നോ അവര്‍ക്കറിയില്ല. ആര്‍ക്കൊക്കെ രോഗം ബാധിച്ചു, ആര്‍ക്കൊക്കെ വാക്‌സിന്‍ നല്‍കി എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും ഏകോപിപ്പിക്കാനും ഫെഡറല്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലാത്തതാണ് പ്രധാന തടസം.

ഈ വേനല്‍ക്കാലത്ത് യുഎസിലെ രോഗ്യവ്യാപനം എത്ര വലുതായിരിക്കുമെന്നതിനെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം തമ്മില്‍ വ്യത്യാസമുണ്ട്. 13,000 മുതല്‍ ഒരുപക്ഷേ അതിന്റെ 10 മടങ്ങ് വരെയാകാന്‍ സാധ്യതയുണ്ട്. സര്‍കാരിന്റെ ഇടപെടല്‍ അനുദിനം ശക്തമായിക്കൊണ്ടിരിക്കുകയാണെന്നും വാക്‌സിന്‍ വിതരണം കുതിച്ചുയരുമെന്നും സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ഡോ. റോഷെല്‍ വാലെന്‍സ്‌കി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular