Saturday, May 4, 2024
HomeUSA'അഴിമതിയെ പിന്തുണക്കില്ല'; മന്ത്രിയുടെ അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി മമത

‘അഴിമതിയെ പിന്തുണക്കില്ല’; മന്ത്രിയുടെ അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി മമത

കൊല്‍ക്കത്ത: അധ്യാപക നിയമന അഴിമതി കേസില്‍ പശ്ചിമബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജി അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി.

അഴിമതിയെ ഒരുതരത്തിലും പിന്തുണക്കില്ലെന്ന് മമത വ്യക്തമാക്കി.

അതേസമയം, അറസ്റ്റിലായ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ ചികില്‍സക്കായി ഭുവനേശ്വര്‍ എയിംസിലേക്ക് മാറ്റി. കൊല്‍ക്കത്ത ഹൈകോടതി നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് എയിംസിലേക്ക് മാറ്റിയത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ഹര്‍ജിയിലാണ് നടപടി.

സ്കൂ​ള്‍ അ​ധ്യാ​പ​ക നി​യ​മ​ന അ​ഴി​മ​തി കേ​സി​ലാണ് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി ജ​ന​റ​ലും പ​ശ്ചി​മ ബാം​ഗാ​ള്‍ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി​യു​മാ​യ പാ​ര്‍​ഥ ചാ​റ്റ​ര്‍​ജി​യെ സാ​മ്ബ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം (ഇ.​ഡി)​ അ​റ​സ്റ്റ് ചെ​യ്തത്. 2014-21 കാ​ല​യ​ള​വി​ല്‍ ചാ​റ്റ​ര്‍​ജി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യി​രി​ക്കു​മ്ബോ​ഴാ​ണ് അ​ഴി​മ​തി ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ഇ.​ഡി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ചാ​റ്റ​ര്‍​ജി​യു​ടെ കൂ​ട്ടാ​ളിയും മോഡല്‍ അ​ര്‍​പ്പി​ത മു​ഖ​ര്‍​ജി​യു​ടെ വ​സ​തി​യി​ല്‍ നി​ന്ന് 21 കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular