Sunday, May 5, 2024
HomeGulfപിടിച്ചെടുത്തത്​ 22 ലക്ഷം മസാജ്​ കാര്‍ഡ്;​ അറസ്റ്റിലായത്​ 66 പേര്‍

പിടിച്ചെടുത്തത്​ 22 ലക്ഷം മസാജ്​ കാര്‍ഡ്;​ അറസ്റ്റിലായത്​ 66 പേര്‍

ദു​ബൈ: ഈ ​വ​ര്‍​ഷം ഇ​തു​വ​രെ ദു​ബൈ പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ത്ത​ത്​ 22 ല​ക്ഷം മ​സാ​ജ്​ കാ​ര്‍​ഡു​ക​ള്‍. കാ​ര്‍​ഡു​ക​ള്‍ അ​ച്ച​ടി​ച്ച്‌ വി​ത​ര​ണം ചെ​യ്ത 66 പേ​രെ അ​റ​സ്റ്റ്​ ചെ​യ്തു.

അ​ന​ധി​കൃ​ത മ​സാ​ജ്​ സെ​ന്‍റ​റു​ക​ള്‍​ക്കെ​തി​രാ​യ ഓ​പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​ണ്​ ന​ട​പ​ടി. ക​ഴി​ഞ്ഞ വ​ര്‍​ഷം 37 ല​ക്ഷം കാ​ര്‍​ഡു​ക​ള്‍ പി​ടി​ച്ചി​രു​ന്നു. 243 പേ​രെ​യാ​ണ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. ഒ​ന്ന​ര വ​ര്‍​ഷ​ത്തി​നി​ടെ ആ​കെ 59 ല​ക്ഷം കാ​ര്‍​ഡു​ക​ളാ​ണ്​ പി​ടി​ച്ച​ത്. ഇ​തി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന 919 ഫോ​ണ്‍ ന​മ്ബ​റു​ക​ള്‍ വി​ച്ഛേ​ദി​ച്ചു. മ​സാ​ജ്​ പാ​ര്‍​ല​റു​ക​ളു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​ 879 പേ​രെ​യാ​ണ്​ ആ​കെ അ​റ​സ്റ്റ്​ ചെ​യ്ത​ത്. ഇ​തി​ല്‍ 588 പേ​രും പി​ടി​യി​ലാ​യ​ത്​ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ധാ​ര്‍​മി​ക​ത​ക്ക്​ നി​ര​ക്കാ​ത്ത പ്ര​വൃ​ത്തി​ക​ള്‍ ചെ​യ്ത​തി​നാ​ണ്.

ലൈ​സ​ന്‍​സി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​സാ​ജ്​ സെ​ന്‍റ​റു​ക​ളി​ല്‍ പോ​കു​ന്ന​വ​ര്‍​ക്കും പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി. വ്യാ​ജ സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ​യാ​ണ്​ ഇ​ര​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന​തെ​ന്ന്​ ബ​ര്‍​ദു​ബൈ ​പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ​ബ്രി​ഗേ​ഡി​യ​ര്‍ അ​ബ്​​ദു​ല്ല ഖാ​ദിം സു​റൂ​ര്‍ അ​ല്‍ മ​അ​സെം പ​റ​ഞ്ഞു. മ​സാ​ജ്​ സെ​ന്‍റ​റി​ലെ​ത്തി​യ ഉ​ട​ന്‍ ഒ​രു കൂ​ട്ടം ആ​ഫ്രി​ക്ക​ന്‍ സ്വ​ദേ​ശി​ക​ള്‍ ഇ​ര​യെ വ​ള​യു​ക​യും ന​ഗ്​​ന​ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ക​യും ചെ​യ്യും. പി​ന്നീ​ട് ഈ ​ചി​ത്ര​ങ്ങ​ളു​പ​യോ​ഗി​ച്ച്‌​ ബ്ലാ​ക്ക്​ മെ​യി​ല്‍ ചെ​യ്യു​മെ​ന്നും ഉ​ദാ​ഹ​ര​ണം സ​ഹി​തം അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റി​യ​ല്‍ എ​സ്​​റ്റേ​റ്റ്​ ക​മ്ബ​നി​ക​ള്‍​ക്ക്​ 600ഓ​ളം ബോ​ധ​വ​ത്​​ക​ര​ണ ബ്രോ​ഷ​റു​ക​ളും എ​സ്.​എം.​എ​സു​ക​ളും അ​യ​ച്ചു. ഇ​ത്​ 8007 സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും 53,816 ജീ​വ​ന​ക്കാ​രി​ലേ​ക്കും എ​ത്തി. അ​ന​ധി​കൃ​ത മ​സാ​ജ്​ പാ​ര്‍​ല​റു​ക​ളെ കു​റി​ച്ച്‌​ വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ 901 എ​ന്ന ന​മ്ബ​റി​ലോ ‘പൊ​ലീ​സ്​ എ​യ്​’ സേ​വ​നം വ​ഴി​യോ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന്​ ബ്രി​ഗേ​ഡി​യ​ര്‍ അ​ല്‍ മ​അ​സെം പ​റ​ഞ്ഞു. ലൈ​സ​ന്‍​സു​ള്ള മ​സാ​ജ്​ സെ​ന്‍റ​റു​ക​ള്‍ ദു​ബൈ ഇ​​ക്ക​ണോ​മി​ക്​ ആ​ന്‍​ഡ്​ ടൂ​റി​സം വ​കു​പ്പി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​മെ​ന്നും ഉ​പ​ഭോ​ക്​​താ​ക്ക​ള്‍ ഇ​ക്കാ​ര്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular