Sunday, May 5, 2024
HomeIndiaകശ്മീരില്‍ വധിച്ച ഭീകരരില്‍ നിന്ന് കണ്ടെടുത്തത് ചൈനീസ് നിര്‍മിത ആയുധം

കശ്മീരില്‍ വധിച്ച ഭീകരരില്‍ നിന്ന് കണ്ടെടുത്തത് ചൈനീസ് നിര്‍മിത ആയുധം

മ്മു കശ്മീര്‍: അതിര്‍ത്തിയില്‍ വധിച്ച ഭീകരരില്‍ നിന്ന് കണ്ടെത്തിയത് ചൈനീസ് ആയുധങ്ങള്‍.

നിയന്ത്രണരേഖയ്ക്ക് സമീപം ഉറി സെക്ടറില്‍ ഇന്ത്യന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പാകിസ്ഥാന്‍ ഭീകരരില്‍ നിന്നാണ് ചൈനീസ് മോഡല്‍ ആയുധങ്ങള്‍ കണ്ടെത്തിയത്. ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പോലീസും വെള്ളിയാഴ്ച നടത്തിയ ഓപ്പറേഷനില്‍ ചൈനീസ് എം 16 (9 എംഎം) റൈഫിള്‍ കണ്ടെടുത്തു. ഇതാദ്യമായാണ് ചൈനയുടെ വെടിമരുന്ന് സൈന്യം വീണ്ടെടുക്കുന്നത്. ഇത് ഒരു അസാധാരണമായ സംഭവമാണെന്ന് സൈന്യം വിലയിരുത്തി. സംഭവത്തെ കുറിച്ച്‌ കൂടുതല്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പോലീസും ചേര്‍ന്ന് ഉറി സെക്ടറില്‍ നടത്തിയ ഓപ്പറേഷനില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യന്‍ ഭാഗത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് പാകിസ്ഥാന്‍ ഭീകരരെ വധിച്ചിരുന്നു. ഇവരുടെ കൈവശം ഉണ്ടായിരുന്നത് ചൈനീസ് നിര്‍മിത ആയുധങ്ങള്‍ ആയിരുന്നു. പാക് സൈനികരില്‍ നിന്ന് ചൈനീസ് നിര്‍മിത തോക്ക് കണ്ടെത്തിയത് ​ഗൗരവമായ കാര്യമാണെന്നും അപ്രതീക്ഷിതമാണെന്നും സൈന്യം അറിയിച്ചു. എകെ സീരിസില്‍പ്പെട്ട രണ്ട് തോക്കുകള്‍, ചൈനീസ് എം-16 തോക്ക്, സ്ഫോടക വസ്തുക്കള്‍ എന്നിവയാണ് പാക് ഭീകരരില്‍ നിന്ന് കണ്ടെടുത്തത്.

‘എം 16- ചൈനീസ് റൈഫിള്‍ കണ്ടെടുത്തത് അസാധാരണമായ സംഭവമാണ്. ഈ റൈഫിള്‍ 9 എംഎം കാലിബര്‍ ആയുധമാണ്, മുന്‍കാല രേഖകള്‍ പരിശോധിക്കുന്നത് വരെ അതിനെക്കുറിച്ച്‌ കൂടുതലായി എന്തെങ്കിലും പറയുന്നത് ഊഹക്കച്ചവടമായിരിക്കും’, ഇന്ത്യന്‍ ആര്‍മിയിലെ ഗോസി 19 ഡിവി, അജയ് ചന്ദ്പുരിയ പറഞ്ഞു.

24 മണിക്കൂറിലധികം നീണ്ട ഓപ്പറേഷനില്‍ 02 AK-47 റൈഫിളുകള്‍, 01 ചൈനീസ് റൈഫിള്‍ M-16 (9mm), 07 AK-47 മാഗസിനുകള്‍, 192 റൗണ്ട് AK-47, 02 M-16 (9mm) മാഗസിനുകള്‍, 30 റൗണ്ടുകള്‍ 9mm, 01 പാകിസ്ഥാന്‍ അടയാളപ്പെടുത്തിയ ബാഗ് എന്നിവ കണ്ടെടുത്തു. ഇതോടൊപ്പം, വെടിക്കോപ്പുകളും, 03 വെടിമരുന്ന് പൗച്ചുകള്‍, 04 സിഗരറ്റ് പാക്കറ്റുകള്‍, 11 ആപ്പിളുകള്‍, ഡ്രൈ ഫ്രൂട്ട്‌സ് തുടങ്ങിയവയും ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ഭീകരരെ വധിച്ചതിന് പിന്നാലെ, ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ വിലയിരുത്തി. ദില്ലിയില്‍ സുരക്ഷാ വിലയിരുത്തല്‍ യോഗം ചേര്‍ന്നു. ലഫ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സുരക്ഷാ സേനയോട് നിയന്ത്രണ രേഖയില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശിച്ചു. തീവ്രവാദം തുടച്ചു നീക്കാന്‍ പൊലീസും സേനയും യോജിച്ചു നീങ്ങണം എന്നും അമിത് ഷാ നിര്‍ദ്ദേശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular