Sunday, May 5, 2024
HomeIndiaസബര്‍മതിയ്‌ക്ക് കുറുകേ അടല്‍ നടപാലം: ഗുജറാത്തിന് തിലക്കുറിയായ പാലം ഇന്ന് പ്രധാനമന്ത്രി സമര്‍പ്പിക്കും

സബര്‍മതിയ്‌ക്ക് കുറുകേ അടല്‍ നടപാലം: ഗുജറാത്തിന് തിലക്കുറിയായ പാലം ഇന്ന് പ്രധാനമന്ത്രി സമര്‍പ്പിക്കും

ഹമ്മദാബാദ്: ഗുജറാത്തിന്റെ ഹൃദയത്തിലൂടെ ഒഴുകുന്ന സബര്‍മതി നദിയിലെ അടല്‍ പാലം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.

മഴവില്‍ മാതൃകയില്‍ പണിതിരിക്കുന്ന പാലത്തില്‍ വിവിധ വര്‍ണ്ണങ്ങളാല്‍ മേല്‍ക്കൂര പോലെ കമാനങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നത് മറ്റ് പാലങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. മഴവില്‍ മാതൃകയില്‍ പണിതിരിക്കുന്ന പാലത്തില്‍ വിവിധ വര്‍ണ്ണങ്ങളാല്‍ മേല്‍ക്കൂര പോലെ കമാനങ്ങളാല്‍ അലങ്കരിച്ചിട്ടുണ്ട്. മകരസംക്രാന്തിക്ക് ഗുജറാത്തില്‍ നടക്കുന്ന പട്ടം പറത്തല്‍ തീം അടിസ്ഥാനമാക്കിയാണ് പാലത്തിന്റെ നിര്‍മാണം.

അഹമ്മദാബാദില്‍ സബര്‍മതി നദിക്കു കുറുകേ നിരവധി പാലങ്ങളുണ്ടെങ്കിലും നടപ്പാലം ആദ്യമായിട്ടാണ്. നഗരഹൃദയത്തില്‍ നിന്ന് മറുഭാഗത്തേയ്‌ക്ക് നടന്നുപോകാവുന്ന തരത്തിലുള്ള പാലത്തിലെല്ലാം ചിത്രപണികളുള്ളതും മറ്റൊരു പ്രത്യേകതയാണ്. കിഴക്ക് പടിഞ്ഞാറായി ഇരുഭാഗത്തും ഇറങ്ങുന്ന ഭാഗത്ത് നദിക്കരയില്‍ മനോഹരമായ പൂന്തോട്ടവും പൂര്‍ത്തിയായിരിക്കുന്നു.

മുന്നൂറ് മീറ്ററാണ് പാലത്തിന്റെ നീളം. പാലത്തിലുടനീളം എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപി ച്ചിട്ടുണ്ട്. രണ്ടുതട്ടുകളായി നടപ്പാലം സജ്ജീകരിച്ചിരിക്കുന്നു. കാല്‍നടക്കാര്‍ക്കൊപ്പം സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക സംവിധാനം പാലത്തിലുണ്ട്. പാലത്തിന് നടുക്ക് നിന്നുകൊണ്ട് സബര്‍മതി നദിയുടേയും നഗരത്തിന്റേയും സൗന്ദര്യം ആസ്വദിക്കാന്‍ സാധിക്കും. സഞ്ചാരികള്‍ക്ക് മികച്ച അനുഭവമാണ് അടല്‍പാലം സമ്മാനിക്കുന്നത്. 2600 മെട്രിക് ടണ്‍ ഉരുക്കുപൈപ്പുകളാണ് പാലത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

അഹമ്മദാബാദ് നഗരത്തിലെ തിരക്കില്‍ പെടാതിരിക്കാനുള്ള മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിംഗ് സംവിധാനവും പാലത്തിനടുത്തായതിനാല്‍ നഗരത്തിലെത്തുന്ന ജനങ്ങള്‍ക്ക് പാലത്തി ലേയ്‌ക്കും തിരിച്ചുമുള്ള പ്രവേശനം എളുപ്പമാണ്. കിഴക്ക് ഭാഗത്ത് ഗുജറാത്തിന്റെ ചരിത്രം വിശദീകരിക്കുന്ന കലാസാംസ്‌കാരിക-പ്രദര്‍ശന ശാലയും ഒരുക്കിയതായി അഹമ്മദാബാദ് കോര്‍പ്പറേഷന്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular