Thursday, May 2, 2024
HomeUSA$1.34 ബില്യൺ ലോട്ടറി അടിച്ചയാൾ ഒരു മാസം കഴിഞ്ഞിട്ടും പ്രത്യക്ഷപ്പെട്ടില്ല

$1.34 ബില്യൺ ലോട്ടറി അടിച്ചയാൾ ഒരു മാസം കഴിഞ്ഞിട്ടും പ്രത്യക്ഷപ്പെട്ടില്ല

മെഗാ മില്യൺ ജാക്‌പോട്ടിൽ $1.34 ബില്യൺ അടിച്ച ഭാഗ്യവാൻ/ഭാഗ്യവതി ഒരു മാസം കഴിഞ്ഞും പ്രത്യക്ഷപ്പെട്ടില്ല. ജൂലൈ 29നു ഇല്ലിനോയിലെ ഡെസ് പ്ലെയിൻസിലുള്ള സ്‌പീഡ്‌വേ ഗ്യാസ് സ്റ്റേഷനിൽ വിറ്റതാണ് ടിക്കറ്റ് എന്നു ലോട്ടറി ഉദ്യോഗസ്ഥർ പറയുന്നു.

ഇല്ലിനോയിൽ ലഭിച്ചിട്ടുള്ള ഏറ്റവും ഉയർന്ന ലോട്ടറി പണമാണിത്. യു എസിൽ മൂന്നാം സ്ഥാനത്തും. “അങ്ങിനെയൊരു തുകയ്ക്കു അവകാശം ഉന്നയിക്കാൻ ജയിച്ചയാൾ അല്പം സമയമെടുക്കുന്നത് സ്വാഭാവികം,” പ്രഖ്യാപനം വന്നു ഒരാഴ്ച കഴിഞ്ഞപ്പോൾ ഇല്ലിനോയ്‌ ലോട്ടറി ഡയറക്റ്റർ ഹാരോൾഡ്‌ മെയ്‌സ് പറഞ്ഞു. “ഒട്ടേറെ വികാരങ്ങളിലൂടെ കടന്നു പോവുകയാവും വിജയി.”

ഇല്ലിനോയിൽ $250,000ൽ കൂടുതൽ ലഭിക്കുന്നയാൾക്കു മറഞ്ഞിരിക്കാൻ നിയമം അനുവദിക്കുന്നു. ഒരു പക്ഷെ ലോട്ടറി അടിച്ച കാര്യം വിജയി അറിഞ്ഞില്ലെന്ന് വരാം എന്നും മെയ്‌സ് പറഞ്ഞു. ഒരു വർഷത്തിനകം പണം വാങ്ങിയാൽ മതി.

ഇപ്പോൾ വാങ്ങാതെ 29 വര്ഷം കാത്തിരുന്നാൽ $780 മില്യൺ വാങ്ങാൻ കഴിയും. പക്ഷെ അക്കാര്യം ഫലപ്രഖ്യാപനം വന്നു 60 ദിവസത്തിനുള്ളിൽ അധികൃതരെ അറിയിക്കണം.

ടിക്കറ്റ് വിറ്റയാൾക്കു $500,000 ക്യാഷ് ബോണസ് കിട്ടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular