Saturday, May 4, 2024
HomeKeralaകടക്കെണിയില്‍ വലഞ്ഞ് കേരളം; ബോര്‍ഡ്, കോര്‍പറേഷനുകള്‍ക്കായി ചെലവിടുന്നത് ലക്ഷങ്ങള്‍

കടക്കെണിയില്‍ വലഞ്ഞ് കേരളം; ബോര്‍ഡ്, കോര്‍പറേഷനുകള്‍ക്കായി ചെലവിടുന്നത് ലക്ഷങ്ങള്‍

കൊച്ചി: കേരളത്തില്‍ 192 ബോര്‍ഡ്, കോര്‍പറേഷനുകള്‍ക്കായി ചെലവിടുന്നത് ലക്ഷങ്ങളെന്ന് വിവരാവകാശ രേഖ. ഇവയുടെ ചെയര്‍മാന്‍മാര്‍ക്ക് ഓണറേറിയം നല്‍കുന്ന ഇനത്തില്‍ ലക്ഷങ്ങള്‍ ചെലവിടുന്നുമുണ്ട്. ഓരോ യോഗത്തിനും സിറ്റിങ് ഫീസ് ഉള്‍പ്പെടെയാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നത്.

1500 രൂപയാണ് ചെയര്‍മാന്റെ ടെലിഫോണ്‍ വാടക. 20,000 രൂപ ഓണറേറിയമായും പ്രതിമാസം നല്‍കുന്നുവെന്ന് കൊച്ചിയിലെ പ്രോപ്പര്‍ചാനല്‍ സംഘടന പ്രസിഡന്റ് എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഓരോ യോഗത്തിനും 500 രൂപയും സിറ്റിങ് ഫീസ് നല്‍കുന്നു. കാറും ഡ്രൈവറും സര്‍ക്കാര്‍ വകയാണ്. കാര്‍ നല്‍കിയില്ലെങ്കില്‍ ഔദ്യോഗിക യാത്രക്ക് വാടകക്കെടുക്കാനുമാകും.

സമാന സ്വഭാവമുള്ള സ്ഥാപനങ്ങള്‍ ഏകീകരിക്കണമെന്ന ആവശ്യം ഇനിയും പരിഗണിക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഏകീകൃത സ്വഭാവത്തിലുള്ള ബോര്‍ഡുകളും കോര്‍പറേഷനുകളും നിരവധിയുണ്ടായിരിക്കെ ഇവയെ ഒരു കുടക്കീഴില്‍ കൊണ്ടുവരണമെന്ന നിര്‍ദേശം നേരത്തേ ഉയര്‍ന്നതാണ്.

ഇങ്ങനെ ഏകീകരിച്ചാല്‍ സ്ഥാപനങ്ങളുടെ എണ്ണം കുറക്കാനാകും. പല സ്ഥാപനങ്ങളും നഷ്ടം സഹിച്ചും രാഷ്ട്രീയ നിയമനങ്ങള്‍ക്കായി നിലനിര്‍ത്തുന്നുവെന്നും ഹരിദാസ് ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular