Saturday, May 4, 2024
HomeIndiaനീറ്റ് പിജി കൗണ്‍സിലിങ്ങില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി

നീറ്റ് പിജി കൗണ്‍സിലിങ്ങില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: നീറ്റ് പിജി കൗണ്‍സിലിങ്ങില്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡും ഹിമ കോഹ്‌ലിയും അടങ്ങുന്ന ബെഞ്ചാണ് വാക്കാലുള്ള പരാമര്‍ശം നടത്തിയത്.
നീറ്റ് പി ജി കൗണ്‍സിംലിംഗ് കോടതി ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. സെപ്റ്റംബര്‍ ഒന്ന് മുതലാണ് നീറ്റ് പിജി കൗണ്‍സിലിങ്ങ് ആരംഭിക്കാനിരിക്കുന്നത്.

അടുത്ത മാസം ഒന്നിന് കൗണ്‍സിലിംഗ് തുടങ്ങുന്ന സാഹചര്യത്തില്‍ അത് സ്റ്റേ ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി. കൗണ്‍സിലിങ്ങില്‍ കോടതി ഇടപെടില്ല. നീറ്റ് പിജി കൗണ്‍സലിംഗ് നടക്കട്ടെയെന്നും അത് മുടങ്ങരുതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നീറ്റ് പിജി പരീക്ഷയുടെ ഉത്തരസൂചികയും ചോദ്യപേപ്പറും പുറത്തുവിടാത്ത നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള റിട്ട് ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. പരീക്ഷയ്ക്ക് ഹാജരായ വിദ്യാര്‍ഥികളുടെ മാര്‍ക്കില്‍ ഗുരുതരമായ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. മാര്‍ക്കില്‍ ഗുരുതരമായ പൊരുത്തക്കേടുകള്‍ ഉണ്ടെങ്കിലും പുനര്‍മൂല്യനിര്‍ണയം അനുവദിക്കുന്നില്ലെന്നതാണ് ഹര്‍ജിക്കാരുടെ പ്രധാന പരാതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular