Thursday, May 2, 2024
HomeIndiaഇരുപതാം നൂറ്റാണ്ടിലെ മികച്ച രാജ്യതന്ത്രജ്ഞന്‍; മുന്‍ സോവിയറ്റ് നേതാവ് മിഖായേല്‍ എസ് ഗോര്‍ബച്ചേവിന്റെ നിര്യാണത്തില്‍ അനുശോചിച്ച്‌...

ഇരുപതാം നൂറ്റാണ്ടിലെ മികച്ച രാജ്യതന്ത്രജ്ഞന്‍; മുന്‍ സോവിയറ്റ് നേതാവ് മിഖായേല്‍ എസ് ഗോര്‍ബച്ചേവിന്റെ നിര്യാണത്തില്‍ അനുശോചിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മുന്‍ സോവിയറ്റ് നേതാവ് മിഖായേല്‍ എസ് ഗോര്‍ബച്ചേവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇരുപതാം നൂറ്റാണ്ടിലെ മികച്ച രാജ്യതന്ത്രജ്ഞനായിരുന്നു അദ്ദേഹമെന്നും മോദി പറഞ്ഞു. ഇന്ത്യയുമായുള്ള നയതന്ത്രം ദൃഢമാക്കാക്കുന്നതിനായി അദ്ദേഹം നല്‍കിയ സംഭാവനകളെ ഓര്‍മ്മിക്കുന്നതായും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നാണ് 91-കാരനായ ഗോര്‍ബച്ചേവ് അന്തരിച്ചത്. മോസ്‌കോയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നിര്യാണത്തില്‍ നിരവധി നേതാക്കളാണ് അനുശോചനം അറിയിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടക്കമുള്ളവര്‍ ദുഃഖം രേഖപ്പെടുത്തി.

യുണൈറ്റഡ് യൂണിയന്‍ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ ( യുഎസ്‌എസ്‌ആര്‍ ) അവസാന പ്രസിഡന്റ് ആയിരുന്നു ഗോര്‍ബച്ചേവ്.1985 മുതല്‍ 1991 ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ച വരെ അദ്ദേഹമായിരുന്നു സോവിയറ്റ് യൂണിയന്റെ തലവന്‍. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുടെ പ്രധാന കാരണക്കാരന്‍ എന്ന നിലയിലും നിരവധി വിമര്‍ശനങ്ങള്‍ ഗോര്‍ബച്ചേവിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular